ദീപികയുമായുള്ള ബന്ധം വേർപെടുത്തിയത് താൻ തന്നെയെന്ന് മുൻ കാമുകൻ

ദീപിക പദുകോൺ (AFP), മുസമ്മിൽ
ദീപിക പദുകോൺ (AFP), മുസമ്മിൽ

കരിയറിന്റെ തുടക്കത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിമിനെ പ്രണയിച്ചിരുന്നു. ഏകദേശം രണ്ടുവർഷത്തോളം ഈ ബന്ധം നീണ്ടുനിന്നു. മുമ്പൊരു അഭിമുഖത്തിൽ, ദീപികയുമായുള്ള ബന്ധം വേർപെടുത്തിയതിനെപ്പറ്റിയെല്ലാം മുസമ്മിൽ വിശദമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദീപികയുമായി പിരിഞ്ഞതിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് മുസമ്മിൽ പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബന്ധമവസാനിപ്പിച്ചത് താൻ തന്നെയാണെന്നും അതിൽ മുസമ്മിൽ പറയുന്നുണ്ട്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവുമായെത്തിയിരിക്കുകയാണ് നടൻ. 

"പുതിയ അവകാശവാദങ്ങൾ" എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന അഭിമുഖം ഒരു വർഷം മുമ്പ് റെക്കോർഡ് ചെയ്തതാണ്. ഇപ്പോൾ പ്രചരിക്കുന്നത് വളരെ ദൈർഘ്യമേറിയ സംഭാഷണത്തിലെ ഏതാനും നിമിഷങ്ങളാണ്. സംഭാഷണത്തിലെ സന്ദർഭവും ആദരവും എഡിറ്റ് ചെയ്ത ഭാഗങ്ങളിൽ നഷ്ടപ്പെടുന്നതായി തോന്നുന്നു- അദ്ദേഹം പറയുന്നു. 

ദീപിക പദുകോണിന്റെ പേര് പറയാതെ, താൻ തന്റെ ഭൂതകാലത്തെക്കുറിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചതെന്ന് മുസമ്മിൽ വിശദീകരിച്ചു. "എന്റെ ഭൂതകാലത്തിലെ ആളുകളെക്കുറിച്ച് ഞാൻ എപ്പോഴും ബഹുമാനത്തോടെയാണ് സംസാരിക്കാൻ ശ്രമിച്ചിട്ടുള്ളത്, അതിന് ഇപ്പോഴും മാറ്റമില്ല. മറ്റുള്ളവരെപ്പോലെ, ഞാൻ എന്റെ ജോലിയും ജീവിതവും (my work and my life) കെട്ടിപ്പടുക്കുന്നതിൽ വർഷങ്ങളോളം ശ്രദ്ധ കേന്ദ്രീകരിച്ചു. സത്യസന്ധമായും ബഹുമാനത്തോടെയും സംസാരിക്കുന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു”– മുസമ്മിൽ പറഞ്ഞു.

2025 ജൂണിൽ സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിനിടെയാണ് ദീപിക പദുകോണുമായുള്ള ബന്ധത്തെക്കുറിച്ച് മുസമ്മിൽ സംസാരിച്ചത്. "അവളാദ്യം എന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ അവളെ ഉപേക്ഷിച്ചു. ഇല്ല, ഞാൻ ആരെയും ഉപേക്ഷിക്കുന്നതിൽ ഖേദിക്കുന്നില്ല. ഞാൻ ഒരു കഠിന ഹൃദയനാണ് സഹോദരാ. അന്ന് ഞാനൊരു താരമായിരുന്നു; അവരായിരുന്നില്ല. അവരൊരു മോഡലായിരുന്നു. ഇപ്പോൾ അവരൊരു സൂപ്പർസ്റ്റാറാണ്; ആർക്കും എന്നെ അറിയില്ല. ഞാൻ വലിയ ആരാധകനാണ്."

മുംബൈയിൽ ദീപിക അടുപ്പമുണ്ടാക്കിയ ആദ്യവ്യക്തി താനാണെന്നും, ദീപികയുമായി ഗൗരവമുള്ള ബന്ധമുണ്ടായിരുന്ന ആദ്യ വ്യക്തി താനാണെന്നും നടൻ അവകാശപ്പെട്ടു. വേർപിരിഞ്ഞതിന് ശേഷം കുറച്ച് വർഷം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹശേഷം സംസാരിച്ചിട്ടില്ലെന്നും ദീപികയ്ക്ക് രൺവീറെന്ന സ്നേഹനിധിയായ ഭർത്താവും കുഞ്ഞുമുണ്ടെന്നും, അവൾ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഒന്നാണതെന്നും മുസമ്മിൽ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Muzammil Ibrahim clarifies that his viral interview comments were recorded in 2025., He maintains he has no regrets about the past and addressed the situation with respect., The actor emphasizes that his comments were taken out of context by social media circulation., Deepika Padukone and Ranveer Singh's family life, including their daughter Dua, is mentioned.