മനീഷയും നാനയും പ്രണയത്തിലാകുമ്പോള്‍ നാന വിവാഹിതന്‍, 19 വയസ്സ് വ്യത്യാസമുള്ള ജോഡി പിരിയാന്‍ കാരണം മറ്റൊരു നടിയുമായുള്ള ബന്ധം

മനീഷ കൊയ്രാളയും നാന പടേക്കറും(AFP)
മനീഷ കൊയ്രാളയും നാന പടേക്കറും(AFP)

1996-ല്‍ ‘അഗ്‌നിസാക്ഷി’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് മനീഷ കൊയ്രാളയും നാന പടേക്കറും കണ്ടുമുട്ടുന്നത്. പ്രകടനം കൊണ്ടും ഫാഷന്‍കൊണ്ടും 90കളിലെ മുഖ്യനായികയായിരുന്നു മനീഷ. നേപ്പാള്‍ രാജകുടുംബത്തില്‍ നിന്നുള്ള മനീഷ ബോളിവുഡില്‍ സ്വന്തം സാമ്രാജ്യം പണിതു. അതിനിടയിലാണ് അഗ്‌നിസാക്ഷി എന്ന സിനിമ വരുന്നതും നായകനായ നാനാ പടേക്കറുമായി അവര്‍ പ്രണയത്തിലാകുന്നതും. 

നാന പടേക്കര്‍ക്ക് അന്ന് നാല്‍പ്പത്തിയഞ്ച് വയസ്സുണ്ട് പ്രായം. മനീഷയ്ക്ക് ഇരുപത്തിയായാറും. പത്തൊന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ടാ യിരുന്നു ഈ ജോഡിക്ക്. ‘അഗ്‌നിസാക്ഷി’ വമ്പന്‍ ഹിറ്റായി. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നാന നേടുകയും ചെയ്തു. വിവേക് മുഷ്‌റാനുമായുള്ള പ്രണയബന്ധം തകര്‍ന്നതിന്റെ വിഷാദത്തിലായിരുന്നു മനീഷ. നാനയുടെ സൗഹൃദവും കരുതലും ചങ്ങാത്തവും അവരെ സന്തോഷത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ സൗഹൃദം പതിയെ പ്രണയമായി മാറി.

ആദ്യമൊക്കെ പ്രണയബന്ധം രഹസ്യമാക്കി വെക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്തെന്നാല്‍ അക്കാലത്ത് നാന ഔദ്യോഗികമായി വിവാഹിതനായിരുന്നു. ഇരുപത്തിയേഴാം വയസ്സിലായിരുന്നു നാനയുടെ വിവാഹം. എന്നാല്‍ പരസ്പരം ചേര്‍ന്നുപോകാനാകാതെ ഭാര്യ നീല്‍കാന്തിയും നാനയും അകന്നു കഴിയുകയായിരുന്നു.

മനീഷയും നാനയും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്ത അധികം വൈകാതെ പുറത്തുവന്നു. അവര്‍ പരസ്യവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ‘അഗ്‌നിസാക്ഷി’യുടെ വിജയത്തിനു ശേഷം ‘ഖാമോഷി’ എന്ന സിനിമയില്‍ മനീഷയും നാനയും ഒരുമിച്ചു. ആ സിനിമയുടെ സെറ്റിലാണ് ഈ പ്രണയത്തിന്റെ തകര്‍ച്ച ആരംഭിച്ചത്.

മനീഷയുടെ ഫാഷന്‍ പരീക്ഷണങ്ങളെ നാന എതിര്‍ക്കാന്‍ തുടങ്ങി. നാനയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രധാരണം മതി എന്ന തരത്തില്‍ മനീഷയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വെച്ചു. സിനിമയില്‍ മനീഷ ഇന്റിമേറ്റ് സീനുകള്‍ ചെയ്യരുതെന്നും നാന വിലക്കി. തന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം മനീഷയും അംഗീകരിച്ചു കൊടുത്തില്ല. അതോടെ തര്‍ക്കങ്ങള്‍ പതിവായി. വിവാഹമോചനം നേടാന്‍ നാന തയ്യാറാകാത്തതും മനീഷയെ പ്രകോപിപ്പിച്ചു.

നടി ആയിഷ ജുല്‍ക്കയുമായി നാന ബന്ധം തുടങ്ങുന്നതും ഇക്കാലത്താണ്. ഒരിക്കല്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇരുവരെയും ഒരുമിച്ച് മനീഷ കാണുകയും ചെയ്തു. അതോടെ അവര്‍ നാനയുമായി പിരിയുകയായിരുന്നു.

Content Highlights: Uncover the untold story of Manisha Koirala and Nana Patekar`s passionate romance, their 19-year age gap, and its tumultuous end.