തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ച് കാത്തി പെറിയും ജസ്റ്റിന്‍ ട്രൂഡോയും

കാത്തി പെറി ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പം
കാത്തി പെറി ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പം

തുടര്‍ച്ചയായ അഭ്യൂഹങ്ങള്‍ക്കു പിന്നാലെ തങ്ങളുടെ പ്രണയബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഗായിക കാത്തി പെറിയും കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും. കാത്തിയുടെ 41-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അവരും ജസ്റ്റിന്‍ ട്രൂഡോയും പാരീസില്‍ എത്തിയിരുന്നു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കാത്തിയും ജസ്റ്റിന്‍ ട്രൂഡോയും പാരീസിലെ ക്രേസി ഹോഴ്സില്‍ നടന്ന ഒരു കാബറേ ഷോയില്‍ പങ്കെടുത്തു. പുറത്ത് കാത്തുനിന്നിരുന്ന പാപ്പരാസികളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇരുവരും വേദിയില്‍ നിന്ന് പുറത്തിറങ്ങിയത്.

ഒരു ആരാധകന്‍ കാത്തിക്ക് ജന്മദിനാശംസകള്‍ നേരുകയും റോസാപ്പൂവ് നല്‍കുകയും ചെയ്തു.

ജസ്റ്റിന്‍ കാത്തിയെ കാറിനടുത്തേക്ക് ആനയിക്കുകയും പിന്നാലെ കാറിലേക്ക് കയറുകയും ചെയ്തു. ചുവന്ന വസ്ത്രമാണ് കാത്തി ധരിച്ചിരുന്നത്. ജസ്റ്റിന്‍ കറുത്ത സ്യൂട്ടിലായിരുന്നു. അടുത്തിടെ, കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ തീരത്ത് കാത്തിയുടെ യോട്ടില്‍ വെച്ച് ഇരുവരും അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.

പിന്നീട്, ലണ്ടനില്‍ നടന്ന സംഗീത പരിപാടിക്കിടെ, ഒരു ആരാധകന്‍ മുട്ടുകുത്തി നിന്ന് അവരോട് വിവാഹാഭ്യര്‍ത്ഥന നടത്തി. '48 മണിക്കൂര്‍ മുന്‍പ് ചോദിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു' എന്നായിരുന്നു കാത്തിയുടെ മറുപടി. സംഗീത പരിപാടിക്ക് രണ്ട് ദിവസം മുന്‍പാണ് അവരെ ജസ്റ്റിനൊപ്പം യോട്ടില്‍ കണ്ടത്.

ഈ വര്‍ഷം ജൂലൈയിലാണ് കാത്തിയും നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമും തങ്ങള്‍ വേര്‍പിരിഞ്ഞതായി സ്ഥിരീകരിച്ചത്. 2016-ല്‍ പ്രണയം ആരംഭിച്ച് 2019-ല്‍ വിവാഹനിശ്ചയം കഴിഞ്ഞ ഇവര്‍ക്ക് ഡെയ്സി ഡോവ് എന്നൊരു മകളുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: pop star katy perry and former canadian pm justin trudeau have officially confirmed their romance, spotted celebrating perry`s birthday in paris and attending a cabaret show together.