മലൈക അറോറയുടെ മകന് വിവാഹവും വേണ്ട, കുട്ടികളും വേണ്ട, അതിനൊരു കാരണമുണ്ട്

ബോളിവുഡ് നടി മലൈക അറോറ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്. അവരുടെ ബന്ധങ്ങളും വ്യക്തിജീവിതവും പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ്സ് രഹസ്യങ്ങളുമെല്ലാം എപ്പോഴും ചർച്ചയാവാറുണ്ട്. ഒരു ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്, യോഗ സ്റ്റുഡിയോ, ഫാഷൻ ലേബൽ, റെസ്റ്റോറന്റ് എന്നിവയുടെ ഉടമ കൂടിയാണ് മലൈക.
52 വയസ്സുള്ള നടിക്ക് തന്റെ മകൻ അർഹാൻ ഖാനുമായി വളരെ അടുത്ത സൗഹൃദമുണ്ട്. മുൻ ഭർത്താവ് അർബാസ് ഖാനിൽ പിറന്ന മകനാണ് അർഹാൻ. അടുത്തിടെ സ്നേഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച മലൈക, മകനിൽ നിന്നുണ്ടായ, തന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭാഷണത്തെക്കുറിച്ച് ഓർത്തെടുത്തു. അവൻ പലപ്പോഴും തനിക്ക് ഉപദേശം നൽകാറുണ്ടെന്ന് മലൈക പറഞ്ഞു. അർത്ഥവത്തായതും യാഥാർത്ഥ്യബോധമുള്ളതുമായ ഉൾക്കാഴ്ചകളാണവയെന്നും അവർ വിശദീകരിച്ചു.
"അവൻ എന്നോട് പറഞ്ഞു, 'അമ്മേ, ഞാൻ വിവാഹം കഴിക്കില്ല. അതിനാൽ പേരക്കുട്ടികളെ ലഭിക്കുമെന്ന കാര്യം ദയവായി മറന്നേക്കൂ.' ഞാൻ ചോദിച്ചു, 'എന്തുകൊണ്ട്?' അവൻ പറഞ്ഞു, 'AQI 500-ഉം AQI 1000-ഉം (വായുമലിനീകരണ തോത്) ഉള്ള ഈ ലോകത്തേക്ക് കുട്ടികളെ കൊണ്ടുവരാൻ ഞാനെന്തിന് ആഗ്രഹിക്കണം? അതിലൊരു മൂല്യവുമില്ലെന്നും അവൻ പറഞ്ഞു. ഞങ്ങൾ ഒരു സാധാരണ സംഭാഷണം നടത്തുകയായിരുന്നു. 'നിനക്ക് ഭ്രാന്താണോ? ഇല്ല, നീയെല്ലാം അനുഭവിക്കണം.' എന്ന് ഞാൻ പറഞ്ഞു, അതേസമയം, 'നിനക്കെന്താണോ വേണ്ടത്, എന്താണോ നിന്റെ തീരുമാനം, അതിൽ സന്തോഷമായിരിക്കുക.' എന്ന കാഴ്ചപ്പാടായിരുന്നു തനിക്കെന്നും മലൈക പറഞ്ഞു.
മകൻ പലപ്പോഴും തനിക്കു ജീവിതോപദേശം നൽകാറുണ്ടെന്നും മല്ലിക സമ്മതിച്ചു. 'അമ്മ, നിങ്ങൾ ശാന്തയാകണം, നീ വിശ്രമിക്കണം' എന്നൊക്കെയാണ് അവൻ എപ്പോഴും പറയാറുള്ളത്. അവന്റെ "ഉപദേശങ്ങൾ" കുറയ്ക്കാൻ താൻ ചിലപ്പോൾ ആവശ്യപ്പെടാറുമുണ്ട് എന്നും മലൈക കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arhaan Khan expresses disinterest in marriage and children citing environmental concerns., Malaika Arora discusses her supportive stance on her son's life choices., The duo shares a unique dynamic where Arhaan provides grounded life advice to his mother., Introduction of Gen Z concepts like 'lifemaxxing' and 'funmaxxing' into their conversations.