‘അത് വിവാഹമോചനത്തിൽ കലാശിക്കേണ്ടിയിരുന്ന ബന്ധം’

അനുപമ പരമേശ്വരൻ | Instagram
അനുപമ പരമേശ്വരൻ | Instagram

ഒരു ബന്ധത്തിൽ പ്രണയത്തേക്കാൾ കൂടുതൽ നിയന്ത്രണങ്ങളും മാനസിക സമ്മർദ്ദവും നിറയുമ്പോൾ അവിടെനിന്ന് ഇറങ്ങിപ്പോരാൻ എത്രത്തോളം ധൈര്യം വേണം? നടി അനുപമ പരമേശ്വരൻ അടുത്തിടെ ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച അനുഭവങ്ങൾ ഏതൊരു വ്യക്തിയെയും ചിന്തിപ്പിക്കുന്നതാണ്. രണ്ട് വർഷത്തോളം നീണ്ടുനിന്ന ഒരു 'നാർസിസിസ്റ്റിക്' (Narcissistic) പ്രണയബന്ധത്തെക്കുറിച്ചും, അത് നൽകിയ ആഘാതങ്ങളിൽ നിന്ന് താൻ എങ്ങനെ മോചിതയായി എന്നതിനെക്കുറിച്ചുമാണ് അനുപമ സംസാരിച്ചത്.

പ്രണയം തുടങ്ങി വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹനിശ്ചയത്തിന് പങ്കാളിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായെന്ന് അനുപമ വെളിപ്പെടുത്തുന്നു. തന്നെ പൂർണ്ണമായും സ്വന്തമാക്കാനും അഭിനയരംഗത്തുനിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ തിടുക്കമെന്ന് അനുപമ പിന്നീട് തിരിച്ചറിഞ്ഞു.

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പരന്നുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ധ്രുവിനെക്കുറിച്ചാണ് നടി പറയുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഇപ്പോൾ പലയിടങ്ങളിലും ഉയരുന്നുണ്ട്. 

വിവാഹമോചനത്തിൽ കലാശിക്കേണ്ടിയിരുന്ന ബന്ധം
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന അപവാദങ്ങൾക്കും അനുപമ കൃത്യമായ മറുപടി നൽകി. "എന്നെ 'ഗോൾഡ് ഡിഗ്ഗർ' എന്ന് വിളിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അന്ന് ഞാൻ ആ വിവാഹനിശ്ചയത്തിന് സമ്മതിച്ചിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ വിവാഹമോചിതരായേനെ." പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങാതെ, സ്വന്തം ഗട്ട് ഫീലിങ്ങിൽ വിവാഹനിശ്ചയം നീട്ടിവെച്ചത് അനുപമ തന്നെയായിരുന്നു. പ്രണയത്തിൽ സമാധാനത്തിന് പകരം ഭയവും ആശങ്കയുമായിരുന്നു അനുപമയ്ക്ക്. സിനിമകളുടെ പ്രൊമോഷനിൽ പങ്കെടുക്കാൻ അനുവാദമില്ലാതിരിക്കുക, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ അനുമതി തേടേണ്ടി വരിക തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളാണ് താരം നേരിട്ടത്.

ടോക്സിക് ആയ ഒരു ബന്ധത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോരാനും സ്വന്തം കരിയറും മാനസികാരോഗ്യവും വീണ്ടെടുക്കാനും അനുപമ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 19-ന് തിയേറ്ററുകളിലെത്തുന്ന 'ക്രേസി കല്യാണം' എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anupama Parameswaran shared her past experience with a two-year toxic relationship., She revealed that there was immense pressure for an engagement just three months into the relationship., She faced severe mental pressure and career restrictions from her former partner., Her upcoming movie 'Crazy Kalyanam' is scheduled to release on August 19.