അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും ഡേറ്റിങ്ങിലാണോ? ഇരുവരും ന്യൂയോർക്കിൽ ഒന്നിച്ച്?

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, വ്യവസായപ്രമുഖയായ കാവ്യാ മാരനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. അനിരുദ്ധ് തന്നെ നേരിട്ടുവന്ന് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ ന്യൂയോർക്ക് സിറ്റിയിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെ അവർ ഡേറ്റിങ്ങിലാണെന്ന ഊഹാപോഹങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്.
യുകെ ആസ്ഥാനമായുള്ള ഒരു വ്‌ളോഗറാണ് ന്യൂയോർക്ക് സന്ദർശനത്തിനിടെ അനിരുദ്ധിന്റെയും കാവ്യയുടെയും ദൃശ്യങ്ങൾ പകർത്തിയതെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് ചെയ്യുന്നു. വഴിയാത്രക്കാരിൽ പലരും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. പിന്നാലെ ചിത്രങ്ങൾ ഓൺലൈനിൽ അതിവേഗം പ്രചരിച്ചു. ഇരുവരും സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
അനിരുദ്ധും കാവ്യയും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു നേരത്തേയുണ്ടായിരുന്ന പ്രചാരണം. പലയവസരങ്ങളിലും രണ്ടുപേരെയും ഒന്നിച്ചു കണ്ടതാണ് ഊഹാപോഹങ്ങൾക്കു കാരണമായത്.
പിന്നീട്, ഒരു പോസ്റ്റിലൂടെ അനിരുദ്ധ് തന്നെ വിഷയത്തിൽ വ്യക്തത വരുത്തി. “വിവാഹമോ? lol... സുഹൃത്തുക്കളെ, കൂളായിരിക്കൂ. ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക,” എന്നായിരുന്നു പോസ്റ്റ്.
ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ സിഇഒയും സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരൻ്റെ മകളുമാണ് കാവ്യാ മാരൻ. 34-കാരിയായ കാവ്യ തൻ്റെ ബിസിനസ്സ് സംരംഭങ്ങളിലൂടെയും ഐപിഎൽ മത്സരങ്ങൾക്കിടയിലെ സാന്നിധ്യം കൊണ്ടും ജനപ്രീതി നേടിയ വ്യക്തിയാണ്.
വിജയ് നായകനാകുന്ന 'ജന നായകൻ' എന്ന ചിത്രത്തിലെ 'ദളപതി കച്ചേരി' എന്ന പാട്ടാണ് അനിരുദ്ധിന്റെ ഏറ്റവും പുതിയ പ്രോജക്ട്. നാലുദിവസത്തിനിടെ 47 മില്യണിലധികം പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടത്. കൂടാതെ, ലവ് ഇൻഷുറൻസ് കമ്പനി, ഷാരൂഖ് ഖാൻ്റെ 'കിങ്', രജനികാന്തിൻ്റെ 'ജയിലർ 2', നാനിക്കൊപ്പമുള്ള 'ദി പാരഡൈസ്', ലോകേഷ് കനകരാജിൻ്റെ 'ഡിസി', എസ്ടിആറിൻ്റെ 'അരസൻ' തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran were seen together in New York City, sparking dating rumors. Discover what`s fueling speculation.