ബ്രാഡ് പിറ്റും ആഞ്ചലീനയും അമേരിക്കയുടെ ഐശ്വര്യ റായിയും അഭിഷേക് ബച്ചനുമായാലോ?- അന്ന് ഐശ്വര്യ ചോദിച്ചു

ബോളിവുഡ് താരവും ലോകസുന്ദരിയുമായ ഐശ്വര്യ റായിയെത്തേടി ഹോളിവുഡിൽ നിന്ന് വലിയ അവസരങ്ങൾ വന്ന ഒരു സമയമുണ്ടായിരുന്നു. ബ്രാഡ് പിറ്റിനൊപ്പം അഭിനയിക്കാനടക്കം അവസരമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സിനിമകളിൽ നിൽക്കാനാണ് അവരാഗ്രഹിച്ചത്. ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും പഴയൊരു ബിബിസി അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്കുശേഷം നൽകിയതായിരുന്നു ഇത്. അഭിമുഖം ചെയ്യുന്നയാൾ ദമ്പതികളെ 'ഇന്ത്യയുടെ ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും' എന്നു വിശേഷിപ്പിച്ചു. എന്നാൽ, തന്റെ തനതു ശൈലിയിലുള്ള ആത്മവിശ്വാസത്തോടെ ഐശ്വര്യ ആ താരതമ്യത്തെ തിരിച്ചടിച്ചു. "നമ്മൾ ഇത് തിരിച്ചിട്ട് അവരെ അമേരിക്കയുടെ ഐശ്വര്യയും അഭിഷേകും എന്ന് വിളിച്ചാലോ?" എന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം.
അതേ അഭിമുഖത്തിൽ, വിവാഹശേഷം അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും അടങ്ങുന്ന കുടുംബത്തോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. കുടുംബത്തോടൊപ്പം കഴിയുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അവർ വിശദീകരിച്ചു. "വിവാഹത്തിന് മുമ്പ് ഞാൻ മാതാപിതാക്കൾക്കൊപ്പമാണോ താമസിക്കുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നു, എന്തുകൊണ്ടോ ആളുകൾക്ക് ഈ ആശയത്തിൽ വലിയ കൗതുകമാണ്. എന്നാൽ ഇന്ത്യക്കാരായ ഞങ്ങൾക്ക് ഇത് സാധാരണമായ ഒരു കാര്യമാണ്. ഞങ്ങൾ കുടുംബത്തോടൊപ്പം കഴിയുന്നു. കുടുംബത്തിനേറെ പ്രാധാന്യം നൽകുന്ന സംസ്കാരമാണ്. വിവാഹം കഴിക്കുന്നത് വരെ ഞാനെന്റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞത്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും പെൺകുട്ടികളും വിവാഹം കഴിയുമ്പോൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയും താമസിക്കുകയും ചെയ്യുന്നു. അവർ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്. നഗര സംസ്കാരത്തിൽ ആളുകൾ മാതാപിതാക്കളിൽ നിന്ന് മാറി സ്വതന്ത്രമായി ജീവിക്കുന്നില്ല എന്ന് ഞാൻ പറയുന്നില്ല, എങ്കിലും പൊതുവെ ഇതാണ് രീതി."-അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A viral 2010 BBC interview clip shows Aishwarya Rai and Abhishek Bachchan being compared to Hollywood's Brad Pitt and Angelina Jolie., Aishwarya delivered a witty comeback, suggesting Hollywood stars be called the 'Aishwarya and Abhishek of America'., She also discussed the cultural norm of living with in-laws in India during the same interview., The article highlights the couple's love story, marriage in 2007, and family life.