ശ്രീദേവിയുടെ വസ്ത്രങ്ങളെല്ലാം ഇപ്പോള്‍ ധരിക്കുന്നതാരാണ്? ഖുഷിയോ ജാന്‍വിയോ

ഖുഷി കപൂറും ജാന്‍വി കപൂറും | PTI
ഖുഷി കപൂറും ജാന്‍വി കപൂറും | PTI

നടി ശ്രീദേവിയുടെ കാലാതീതമായ സൗന്ദര്യം പോലെത്തന്നെയായിരുന്നു അവരുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളും. ശ്രീദേവി സിനിമയില്‍ ധരിക്കുന്ന ഓരോ വസ്ത്രവും ഫാഷന്‍ ട്രെന്‍ഡായി മാറുമായിരുന്നു. വിലകൂടിയ ഒട്ടേറെ വസ്ത്രങ്ങളുടെ ശേഖരമാണ് അവര്‍ സ്വന്തമായി സൂക്ഷിച്ചിരുന്നത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ശ്രീദേവിക്കുവേണ്ടി ഒട്ടേറെ വസ്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു.

ശ്രീദേവിയുടെ വസ്ത്രങ്ങളെല്ലാം ഇപ്പോള്‍ എവിടെയാണ്? ആരാണ് അതെല്ലാം ധരിക്കുന്നത്? പെണ്‍മക്കളായ ജാന്‍വിയും ഖുഷിയുമാണ് ആ വസ്ത്രങ്ങളുടെയെല്ലാം ഇപ്പോഴത്തെ സൂക്ഷിപ്പുകാര്‍. പ്രിയപ്പെട്ടവള്‍ കൈമാറിയ വസ്ത്രവുമായി താരപുത്രിമാരില്‍ ഏറ്റവും അടുപ്പം ഇളയ മകള്‍ ഖുഷിക്കാണ്. ആദ്യ സിനിമയായ 'ദി ആര്‍ച്ചീസി'ന്റെ പ്രീമിയറില്‍ അമ്മയുടെ സ്വര്‍ണഗൗണ്‍ ധരിച്ചായിരുന്നു ഖുഷിയെത്തിയത്. നടിക്കുള്ള മകളുടെ ആദരാഞ്ജലിയായിരുന്നു അത്.

താന്‍ ഇപ്പോഴും അമ്മയുടെ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്ന് അടുത്തിടെ ഒരു ഫാഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഖുഷി പറഞ്ഞു. ഫാഷന്‍ എന്നത് തനിക്ക് ട്രെന്‍ഡുകള്‍ മാത്രമല്ല, അതില്‍ വൈകാരിക ബന്ധവുമുണ്ട്. ഫാഷന്‍ കാലാതീതമാണെന്ന് കരുതുന്നു. ഇപ്പോഴും അമ്മയുടെ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്, ഒപ്പം സഹോദരിയുടെ വസ്ത്രങ്ങളും. നിങ്ങള്‍ എങ്ങനെ വസ്ത്രങ്ങള്‍ സ്‌റ്റൈല്‍ ചെയ്യുന്നു എന്നതാണ് പ്രധാനം. ജാന്‍വിയുടെ ഫാഷന്‍ സെന്‍സ് എപ്പോഴും പ്രചോദനമായിട്ടുണ്ട്. പഴയ വസ്ത്രങ്ങളാണെങ്കിലും മികച്ച രീതിയില്‍ സ്റ്റൈല്‍ ചെയ്താല്‍ അത് നന്നായിരിക്കുമെന്നും ഖുഷി പറയുന്നു. 


 

Content Highlights: who wears sridevis expensive clothes now? khushi kapoor or jahnvi