ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ നഷ്ടമാകും ഈ അതുല്യ കരവിരുത്

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടാണ് 'സാരിത്തിരമാലകള്‍' എഴുതാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ചില മനുഷ്യരെ പരാമര്‍ശിക്കാതെ ഈ ലേഖനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഈ യാത്രയ്ക്ക് വഴികാട്ടിയായവരും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ളവരുമായ മനുഷ്യരുണ്ട്.
തെലങ്കാനയിലെ പോച്ചംപള്ളിയില്‍ സാരികള്‍ക്കായി ആദ്യം പോയത് വെറുമൊരു കൗതുകത്തിന്റെയും ആകാംക്ഷയുടെയും പുറത്തായിരുന്നു. അന്ന് കടകളില്‍ പോകാനും കുറച്ച് സാരികള്‍ വാങ്ങി മടങ്ങാനും മാത്രമേ കഴിഞ്ഞുള്ളൂ. എന്നാല്‍, പിന്നീട് കണ്ണകിക്ക് വേണ്ടി സാരികള്‍ എടുക്കാന്‍ പോയപ്പോള്‍ ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലാനും പോച്ചംപള്ളി ഇക്കത്ത് സാരികളെക്കുറിച്ചും നെയ്ത്തിനെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കണമെന്നും ആഗ്രഹിച്ചു.
Content Highlights: Discover the intricate art of Pochampally Ikat sarees. Learn about their history, weaving process, unique patterns, and the artisans` struggles