അതിശയിപ്പിക്കുന്ന മാറ്റം, മസിൽ ലുക്ക് പങ്കുവെച്ച് നീന ഗുപ്ത, ചിരിച്ചുമറിഞ്ഞ് ആരാധകർ

നീന ഗുപ്ത | Instagram
നീന ഗുപ്ത | Instagram

ഇത് എഐയുടെ കാലമാണ്. നമ്മളാഗ്രഹിക്കുന്ന ഏതു രൂപത്തിലും ഭാവത്തിലും എഐ ടൂളുകൾ നമുക്ക് ചിത്രങ്ങൾ നിർമിച്ചുതരും. ശനിയാഴ്ച നടി നീനാ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പുതുമയുള്ള വേഷങ്ങളും ആഭരണങ്ങളും പരീക്ഷിക്കാറുള്ള നീന പക്ഷ ഇത്തവണ വന്നത് മസിൽ പെരുപ്പിച്ചും സ്ലീവ് ലെസ്സ് വസ്ത്രങ്ങളിട്ടുമാണ്. ഇത് കണ്ടതും പൊട്ടിച്ചിരിയാണ് പ്രേക്ഷകരിലുണ്ടാക്കിയത്.

മെറ്റ എഐയിൽ നിർമിച്ചെടുത്ത ചിത്രങ്ങളായിരുന്നു ഇവ. ഇങ്ങനെയൊരു ചിത്രം നീന ഗുപ്ത പങ്കുവെച്ചതിന്റെ അതിശയമായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റുകളിലെല്ലാം. ആദ്യത്തെ ചിത്രത്തിൽ നീന വീട്ടിൽ യോഗ മാറ്റിൽ ഇരിക്കുകയാണ്. അവരുടെ തടിച്ച പേശികൾ എടുത്തുകാണിക്കുന്നുണ്ട്. അടുത്ത രണ്ട് ചിത്രങ്ങളിൽ സാരിയാണ് വേഷം.

"നമസ്കാരം, 2026-ലെ 'മസിൽ മോമി' എന്ന പുതിയ അവതാരം അൺലോക്ക് ചെയ്തു. മെറ്റ എഐക്ക് നന്ദി. നിങ്ങളുടെ മസ്കുലർ ഇറ അൺലോക്ക് ചെയ്യാൻ, നിങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അപ്‌ലോഡ് ചെയ്യുക, റീസ്റ്റൈലിൽ ക്ലിക്ക് ചെയ്ത് "Make me muscular" എന്ന് ടൈപ്പ് ചെയ്യുക" എന്ന അടിക്കുറുപ്പും അവർ പോസ്റ്റിനു നൽകിയിട്ടുണ്ട്.

സാൻസ്, ബധായി ഹോ, പഞ്ചായത്ത് തുടങ്ങിയ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടിയാണ് നീന. കാർത്തിക് ആര്യന്റെ അമ്മയായി 'തൂ മേരി മേം തേര' എന്ന ചിത്രത്തിലാണ് നീന അവസാനമായി അഭിനയിച്ചത്. ‘1000 ബേബീസി’ലൂടെ മലയാളത്തിലും എത്തിയിരുന്നു. സഞ്ജയ് മിശ്രയോടൊപ്പം 'വധ് 2' ആണ് അടുത്ത ചിത്രം. ഫെബ്രുവരി 6-നാണ് റിലീസ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: See Neena Gupta`s hilarious AI-generated pictures showcasing bulging biceps and a muscular physique. A fun `new avatar for 2026`!