കംഫേര്‍ട്ടും ഫാഷനും ഒത്തുചേരുന്ന ഇടം: ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സ്

'ഈ വസ്ത്രം നിനക്ക് നന്നായി ചേരുന്നല്ലോ...' അപ്രതീക്ഷിതമായെത്തുന്ന ഭംഗിവാക്കുകള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജം പകരാനുള്ള കെല്‍പ്പുണ്ടല്ലേ... സ്റ്റൈലിഷും കംഫേര്‍ട്ടബിളുമായ വസ്ത്രങ്ങള്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നവയാണ്. ഭംഗിയേറുന്ന പുത്തന്‍ ഡിസൈനുകളില്‍ അനുയോജ്യമായ വസ്ത്രമണിയുമ്പോള്‍ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസം മുഖത്ത് താനെ പ്രത്യക്ഷപ്പെടും. അതുകൊണ്ടാണ് റസീന ജമാലിന്റെ ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സ് എന്ന ബൊട്ടീക്ക് ഏവര്‍ക്കും പ്രിയപ്പെട്ടതാകുന്നത്. കംഫേര്‍ട്ടും പുത്തന്‍ ഫാഷനും ഒത്തുചേര്‍ന്ന ലേഡീസ് വെയറുകളുടെ വലിയ ശേഖരമാണ് ഗ്ലിറ്റ്സ് ഇന്ത്യ ഫാഷനെ നമ്പര്‍ വണ്‍ ആക്കുന്നത്.
പ്രയത്‌നത്തിന്റെ പത്താംവര്‍ഷം
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പാരമ്പര്യമുണ്ട് ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്. ആത്മവിശ്വാസം ചോരാതെ തന്റെ ഇഷ്ടമേഖലയെത്തന്നെ തൊഴിലാക്കി മാറ്റിയ റസീനയുടെ കഠിനപ്രയത്നത്തിന്റെ കഥയും അതിനുപിന്നിലുണ്ട്. പലവിധ തുണിത്തരങ്ങളും അവയുടെ നിറങ്ങളും കലര്‍ന്ന ഫാഷന്‍ മേഖലയെ റസീന ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബിരുദത്തിന് മറ്റൊരു വിഷയമാണ് പഠിച്ചതെങ്കിലും മനസ്സ് അപ്പോഴും വസ്ത്രമേഖലയിലേക്ക് തന്നെ ആകര്‍ഷിക്കപ്പെട്ടു. അങ്ങനെ ബി.കോം ബിരുദത്തിനും ഏവിയേഷന്‍ കോഴ്സിനും ശേഷം റസീന ഫാഷന്‍ ഡിസൈനിങ്ങിന്റെ വിശാല ലോകത്തേക്ക് കടന്നു.
2014-ലാണ് ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സിന്റെ തുടക്കം. അന്നത് ഗ്ലിറ്റേഴ്സ് എന്ന പേരില്‍ വസ്ത്രങ്ങളുടെ ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും ചെയ്യുന്ന ഡിസൈനിങ് യൂണിറ്റായിരുന്നു. ഗ്ലിറ്റേഴ്‌സിന് ആളുകള്‍ വലിയ സ്വീകാര്യതയേകി. ഒരു വര്‍ഷത്തിനുശേഷം ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സ് എന്ന പേരോടെ ആലപ്പുഴയില്‍ ആദ്യ സ്ഥാപനം ആരംഭിച്ചു. ആലപ്പുഴയില്‍ തിരുവമ്പാടിയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഫാഷന്‍ ലോകത്തെ ഓരോ മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് അവ തന്റെ വസ്ത്രങ്ങളിലെത്തിക്കാന്‍ റസീനയ്ക്ക് സാധിച്ചു. അതോടെ ഈ മേഖലയില്‍ വിജയിക്കാനും രണ്ടാമത്തെ സ്ഥാപനം തുടങ്ങാനും റസീനയ്ക്കായി. രണ്ടാമത്തെ ബൊട്ടീക്ക് തൃപ്പൂണിത്തുറയില്‍ ഇരുമ്പനം മേല്‍പ്പാലത്തിനടുത്താണ്. കോവിഡ് മഹാമാരി ഏറെക്കാലം എല്ലാവരെയും വീടിനുള്ളില്‍ തളച്ചപ്പോള്‍ ഗ്ലിറ്റ്‌സ് ഇന്ത്യ ഫാഷനും ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ വില്‍പന തുടങ്ങി. കൃത്യവും സുരക്ഷിതവുമായ വസ്ത്ര വ്യാപാരത്തിലൂടെ അതിലും വിജയംനേടാന്‍ റസീനയ്ക്ക് സാധിച്ചു. www.glitzindia.in എന്ന വെബ്സൈറ്റിലൂടെയും 'ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സ്' എന്ന പേരിലെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഹാന്‍ഡിലിലൂടെയും വസ്ത്രങ്ങള്‍ വാങ്ങാം.
കംഫേര്‍ട്ടും സ്റ്റൈലും ഒത്തുചേരുമ്പോള്‍...
ഗ്ലിറ്റ്‌സ് ഇന്ത്യ ഫാഷന്‍സിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ യുണീക്ക് ഫാഷന്‍ സ്റ്റൈലുകളാണ്. സാരികള്‍, കുര്‍ത്തികള്‍, ദുപ്പട്ടകള്‍, വിവിധ തരം പാന്റ്സുകള്‍, ഓഫീസ് വെയറുകള്‍, കാഷ്വല്‍ വെയറുകള്‍, പാര്‍ട്ടി വെയറുകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കായുള്ള വിപുലമായ ശേഖരമുണ്ട്. എക്കോഫ്രണ്ട്ലി ആയ ട്രഡീഷണല്‍ വസ്ത്രങ്ങളും കസ്റ്റമൈസ് ചെയ്ത ഡിസൈനര്‍ വെയറുകളുമുണ്ട്. പാര്‍ട്ടി വെയറുകളില്‍ കസ്റ്റമൈസ് ചെയ്തും തയ്യാറാക്കാം. ഇവയെല്ലാം ന്യായമായ തുകയില്‍ ലഭ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ന് തൃപ്പൂണിത്തുറയിലും ആലപ്പുഴയിലുമായി രണ്ട് ഷോറൂമുകളിലും ഓണ്‍ലൈനായും ഗ്ലിറ്റ്‌സ് ഇന്ത്യ ഫാഷന്‍സ് സജീവമാണ്.
സുരക്ഷിതം
വ്യത്യസ്തമായ ഡെലിവറി ഓപ്ഷനുകളിലൂടെ പാകമായ വിലയില്‍ ഇഷ്ട വസ്ത്രങ്ങള്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ പണമിടപാടിലൂടെ ഉപഭോക്താക്കള്‍ക്ക് ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സ് ലഭ്യമാക്കുന്നു. യൂട്യൂബില്‍ പത്ത് ലക്ഷത്തോളംപേരാണ് ഗ്ലിറ്റ്സ് ഇന്ത്യ ഫാഷന്‍സിനെ പിന്തുടരുന്നത്. കേരളത്തിനകത്തും പുറത്തുമായും അന്താരാഷ്ട്രതലത്തിലും ധാരാളംപേര്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മയില്‍ ഗ്ലിറ്റ്സ് ഇന്ത്യാ ഫാഷന്‍സ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കൃത്യസമയത്തില്‍ ഉത്പന്നം ഉപഭോക്താക്കള്‍ക്കരികിലേക്ക് എത്തിക്കുന്നതിലും മുന്‍പില്‍തന്നെ. വെബ്സൈറ്റിലൂടെ ബുക്ക് ചെയ്തതിന് പിറ്റേദിവസംതന്നെ ഡെസ്പാച്ചും ചെയ്യുന്നു.
Content Highlights: Glitz India Fashions were style and comfort unites