നരച്ച മുടി കാണിച്ച് ആമിർ ഖാൻ, ഡൈ ചെയ്തില്ലെങ്കിലും ചെറുപ്പമെന്ന് ആരാധകർ

ആമിർ ഖാൻ
ആമിർ ഖാൻ

61-കാരനായ ബോളിവുഡ് നടൻ ആമിർ ഖാൻ കറുത്ത മുടിയോടുകൂടിയാണ് മിക്കപ്പോഴും പൊതുപരിപാടികൾക്കെത്താറ്. കഥാപാത്രങ്ങൾക്കായും അല്ലാതെയും മുടി ഡൈ ചെയ്യാതെയും ചില അവസരങ്ങളിൽ അദ്ദേഹമെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രസ് കോൺഫറൻസിൽ തന്റെ സ്വാഭാവികമുടിയുമായി ആമിറെത്തിയതാണ് ചർച്ചയാവുന്നത്. ഒരു ഫ്ലോറൽ പ്രിന്റഡ് ബട്ടൺ-ഡൗൺ ഷർട്ടും കറുത്ത പാന്റും ക്ലിയർ-ഫ്രെയിം കണ്ണടയുമായിരുന്നു വേഷം. ചടങ്ങിൽ നിന്നുള്ള വീഡിയോ എക്സിൽ ശ്രദ്ധിക്കപ്പെടുകയാണ്.

“ആമിർ ഖാൻ സർ ആദ്യമായി ഒരു യഥാർത്ഥ 60 കാരനെപ്പോലെ കാണപ്പെടുന്നു. ഇത് പ്രതീക്ഷിച്ചതാണെങ്കിലും, എങ്ങനെയോ അത് വേദനിപ്പിക്കുന്നു... നമ്മുടെ 90-കളിലെ താരങ്ങൾ പതുക്കെ നമ്മൾ വളർന്നുവന്ന ഓർമ്മകളായി മാറുകയാണ്” എന്ന അടിക്കുറുപ്പോടെ നമൻ പണ്ഡിറ്റ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ പുതിയ ലുക്കിന് ആരാധകരിൽ നിന്ന് വൻ പ്രശംസയാണ് ലഭിച്ചത്.

നടൻ ഏതെങ്കിലും സിനിമയിൽ അഭിനയിക്കാൻ പദ്ധതിയിടുന്നതുകൊണ്ടാണോ ഈ ലുക്കിൽ എത്തിയത് എന്ന് ചിലർ കമന്റ് ചെയ്തു. മറ്റു ചിലർ സ്വാഭാവികത നിലനിർത്തിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വെള്ളമുടിയാണെങ്കിലും അദ്ദേഹത്തിന്റെ മുഖത്തിന് ഇപ്പോഴും നല്ല ചെറുപ്പവും ചുറുചുറുക്കുമുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്.

കരിയറിന്റെ കാര്യത്തിൽ, പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ നേടിയ 'സിതാരെ സമീൻ പർ' എന്ന ഫീൽ ഗുഡ് ചിത്രത്തിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aamir Khan sported a natural salt-and-pepper look at a recent press conference at age 61