ആരുടെ നെറ്റിയില്‍ നിന്നാവും അവരിറങ്ങി പോന്നിട്ടുണ്ടാവുക?

മേക്ക് അപ്പ് എന്ന് ഇന്നത്തെ വിശാലാര്‍ഥത്തിലല്ല അന്ന് പ്രയോഗിച്ചിരുന്നത്. കഴിഞ്ഞില്ലേ മേക്ക് അപ്പ് ഇതുവരെ എന്ന് കേള്‍ക്കാത്ത പെണ്ണുങ്ങളുണ്ടാവുമോ നാട്ടില്‍? ഇവന് ഒരുങ്ങാന്‍ പെണ്ണുങ്ങളേക്കാള്‍ നേരം വേണമല്ലോ എന്ന് ആണുങ്ങളും ആക്ഷേപം കേട്ടിരിക്കും.
ഇന്നത്തെ പോലെയല്ല, ഫൗണ്ടേഷന്‍, ബിബി ക്രീം, സണ്‍സ്‌ക്രീന്‍, മോയിസ്ചറൈസര്‍, സെറ്റിങ് സ്‌പ്രേ എന്നൊന്നും കേട്ടിട്ട് തന്നെയില്ല ആരും.