രക്തസ്രാവത്തിലൂടെ ശരീരം സങ്കടം പറഞ്ഞുതുടങ്ങി; പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക്

#രജി ആർ. നായർ
പ്രതീകാത്മക ചിത്രം ( വര- ശ്രീലാൽ എ.ജി.)
പ്രതീകാത്മക ചിത്രം ( വര- ശ്രീലാൽ എ.ജി.)

ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചെറിയ രക്തസ്രാവത്തിലൂടെ ശരീരം സങ്കടം പറഞ്ഞുതുടങ്ങിയത് നാലുമാസം മുമ്പാണ്. 'പ്രായത്തിന്റെ കുഴപ്പം' എന്ന് ഗര്‍ഭപാത്രത്തെ സമാധാനിപ്പിച്ചു. രണ്ടുമാസം അങ്ങനെ പോയി. മറ്റാര്‍ക്കും ആവശ്യമില്ലാത്ത ഇത്തിരി സമയം കൈയില്‍ കിട്ടിയപ്പോള്‍,  സ്ത്രീകള്‍ സ്വന്തം ആരോഗ്യക്കാര്യത്തില്‍ കാണിക്കുന്ന പതിവ് ഉദാസീനതയെ മറികടന്ന് ഞാനൊരു ഡോക്ടറെ കണ്ടു. ആര്‍ത്തവവിരാമത്തിന് കാലമായിട്ടില്ല. എങ്കിലും അതിന്റെ ഒരുക്കങ്ങളാവാം എന്ന സമാധാനംകേട്ട് മടങ്ങി. രണ്ടുമാസം വീണ്ടും കടന്നുപോയി.

ആശങ്കകളില്ലെങ്കിലും ശരീരം അപ്പോഴും ചെറുതായി ചോര്‍ന്നൊലിക്കുന്നുണ്ട്. പരിചയത്തിലുള്ള ഡോക്ടര്‍ ദമ്പതികളെ കാണാമെന്നുവെച്ചത് അങ്ങനെയാണ്. ഡോ.അനീഷ ആരോഗ്യവകുപ്പില്‍. ഭര്‍ത്താവ് ഡോ.സിദ്ദിഖ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. ഗര്‍ഭാശയഭിത്തിക്ക് കനംവെയ്ക്കുന്നതാണ്. പരിഹരിക്കാവുന്ന കുഴപ്പം മാത്രമേയുള്ളൂ. പതിവുപരിശോധനകള്‍ പറഞ്ഞു. അര്‍ബുദമില്ലെന്നുറപ്പാക്കാനുള്ള പിപ്പല്ലി ബയോപ്‌സി ഉള്‍പ്പെടെ.  

Content Highlights: personal hospital experience

Continue reading