എല്ലാ ദുഃഖത്തിനും മേലെ വിരിയുന്ന ചിരിയാണ് കെ.എസ്. ചിത്ര

മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, തെലുങ്കിന്റെ സംഗീത സരസ്വതി, ഹിന്ദിയുടെ പിയാബസന്തി, കന്നഡയുടെ കന്നഡ കോഗില. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും അഹങ്കാരം തൊട്ടുതീണ്ടാതെ ഇന്നും തന്റെ സ്വരമാധുരിയിൽ ആസ്വാദകരെ ആനന്ദിപ്പിക്കുന്ന കെ.എസ്. ചിത്ര. സംഗീതത്തിന്റെ ചിത്രകാലം നാൽപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ നമുക്ക് ലഭിച്ച എണ്ണമറ്റ പാട്ടുകളുടെ ഭാവവൈവിധ്യമാണ് ഗായികയെന്ന നിലയിൽ കെ.എസ്. ചിത്രയെ അടയാളപ്പെടുത്തുന്നത്.
ചെയ്യുന്ന തൊഴിലിനോട് പൂർണ്ണമായ സമർപ്പണവും ഭക്തിയും കാത്തുസൂക്ഷിക്കുന്ന, മുൻതലമുറയിൽപ്പെട്ട സംഗീതജ്ഞരെ ഏറെ ആദരവോടെ കാണുന്ന, സംഗീതത്തെയും മനുഷ്യരെയും അത്രയും ആഴത്തിൽ സ്‌നേഹിക്കുന്ന കെ.എസ്. ചിത്ര മറ്റുള്ളവർക്ക് എന്നും മാതൃകയാണ്. വ്യത്യസ്ത ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ, വിവിധ സർക്കാരുകളിൽനിന്ന് നേടിയ അംഗീകാരങ്ങൾ, പതിനാറു തവണ കേരളസർക്കാരിന്റെ മികച്ച ഗായികാപദവി, ആറ് ദേശീയ അവാർഡുകൾ, പത്മശ്രീ, പത്മഭൂഷൺ, വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത അംഗീകാരങ്ങൾ ഒക്കെ നേടിയിട്ടുണ്ടെങ്കിലും വിനയമാണെന്റെ വിജയം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മുഖഭാവം.
Content Highlights: Commemorating 47 years of K.S. Chithra's illustrious singing career., Highlighting her versatility across multiple Indian languages and genres., Showcasing her record-breaking 16 Kerala State Awards and 6 National Awards., Exploring her unique ability to emote through voice in film playback., Reflecting on her humility and enduring influence on the Indian music industry.