അടിമുടി സ്‌നേഹമുള്ള ജയറാമിന്റെ ഭാസി; ടോക്‌സിസിറ്റിയോ, കാർക്കശ്യങ്ങളോ ഇല്ലാത്ത ആ കാമുകൻ

'മൂന്നാംപക്കം' സിനിമയിൽനിന്ന്‌
'മൂന്നാംപക്കം' സിനിമയിൽനിന്ന്‌

പത്മരാജന്റെ 'മൂന്നാംപക്കം' എന്ന സിനിമ ഒരിക്കലും ഒരു പ്രണയചിത്രമല്ല. ഒരപ്പൂപ്പനും കൊച്ചുമോനും തമ്മിലുള്ള ഒരപൂർവ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയാണത്. എങ്കിലും ഈ ചിത്രത്തിലും ഒരു കാമുകനുണ്ട്. ഒരു പക്ഷേ, ജയറാമിന്റെ കാമുകവേഷങ്ങളിൽ ഇത്രമാത്രം നിഷ്‌കളങ്കത നിറഞ്ഞ മറ്റൊരു കാമുകനുണ്ടാവില്ല. പിൽക്കാലത്ത് ജോഡിപ്പൊരുത്തം തികഞ്ഞ നായികമാരൊത്തുള്ള ജയറാമിന്റെ പ്രണയസിനിമകൾ വെള്ളിത്തിരയിൽ ധാരാളം ഉണ്ടായെങ്കിലും 'മൂന്നാംപക്ക'ത്തിലെ ഭാസിയോളം സൗന്ദര്യം അവയ്ക്കൊന്നിനുമില്ലെന്ന് തോന്നിയിട്ടുണ്ട്.

ഭാസ്‌കരൻ എന്ന ഭാസി (ജയറാം), അവന്റെ ഭദ്ര (കിർത്തി സിങ്). രണ്ടുപേരും മാതാപിതാക്കൾ അടുത്തില്ലാതെ വളർന്നവർ. അപ്പൂപ്പന്മാർ കൂട്ടുള്ളവർ. ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുന്ന ഭാസി, മൂന്ന് കൂട്ടുകാർക്കൊപ്പം നാട്ടിൽ അപ്പൂപ്പന്റെ അടുത്തേക്ക് വരികയാണ്. ആറ് വർഷത്തിനുശേഷം. അവിടെയാണ് അവന്റെ ഭദ്രയുമുള്ളത്.

Content Highlights: explore the innocent love story of bhasi and bhadra in moonnam pakkam

Continue reading