സ്നേഹലതയെ സ്നേഹിച്ച തട്ടാൻ ഭാസ്‌കരൻ; ഭാസ്‌കരന്റെ ഹൃദയം തകർത്ത സ്‌നേഹലതയും

'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിൽനിന്ന്
'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിൽനിന്ന്

സ്വയം കോമാളിയായി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ശ്രീനിവാസനെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ചില കാമുകവേഷങ്ങളും ഉണ്ട്. എന്നാൽ കാണുമ്പോഴെല്ലാം മനസ്സിൽ കുഞ്ഞുനോവ് വിരിയിക്കുന്ന ശ്രീനിവാസന്റെ ഒറ്റക്കാമുകനേ ഉള്ളൂ. അത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവിലേതാണ്, തട്ടാൻ ഭാസ്‌കരൻ.

താൻ ജീവനെപ്പോലെ കരുതുന്ന സ്നേഹലതയ്ക്ക് (ഉർവ്വശി) പത്ത് പവന്റെ മാല സമ്മാനിച്ച് വഞ്ചിക്കപ്പെട്ട ഭാസ്‌കരൻ. കഥ മുറുകിമുറുകി അങ്ങേറെച്ചെല്ലുമ്പോൾ ഭാസ്‌കരൻ കൊടുത്ത മാല പത്തരമാറ്റ് പൊന്നല്ല, ചെമ്പ് കലർന്നതായിരുന്നു എന്നറിയും. അപ്പോൾ പക്ഷേ, കാണുന്ന പ്രേക്ഷകർക്ക് ഭാസ്‌കരനോട് തരിമ്പും നീരസം തോന്നില്ല. കാരണം അത്രമേൽ നന്മനിറഞ്ഞൊരു കാമുകനായിരുന്നു ഭാസ്‌കരൻ.

Content Highlights: touching story of thattan bhaskaran and snehalatha

Continue reading