'നിന്നോട് സംസാരിക്കാനല്ലെങ്കിൽ പിന്നെ എനിക്ക് ശബ്ദമെന്തിന്' എന്നുപറഞ്ഞ സ്വർഗകാമുകൻ

'ഏഴ് രാത്രികളും ഏഴ് പകലുകളും നീണ്ട കൊടിയ പീഡനങ്ങൾക്കൊടുവിൽ അവരെനിക്ക് ശബ്ദം തിരികെത്തന്നു. നിന്നോട് സംസാരിക്കരുതെന്ന വ്യവസ്ഥയിൽ. നിന്നോട് സംസാരിക്കാനല്ലെങ്കിൽ പിന്നെ എനിക്ക് ശബ്ദമെന്തിന്?' ഈ സംഭാഷണം ഏത് ചിത്രത്തിലേതാണെന്ന് മനസ്സിലായോ? പി.പത്മരാജന്റെ 'ഞാൻ ഗന്ധർവ്വൻ'.
ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകുന്ന ഒരു ഗന്ധർവ്വകാമുകൻ. അത് നിധീഷ് ഭരദ്വാജ് എന്ന നടൻ അനശ്വരമാക്കി. പണ്ട് സുവോളജി പരീക്ഷയ്ക്ക് തവളയെ കീറുമ്പോൾ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട് അങ്ങനൊരു ഗന്ധർവ്വൻ വന്നെങ്കിലെന്ന്.
Content Highlights: column on evergreen heroes in malayalam cinema-7