തങ്കക്കൊലുസുകള്‍ക്ക് വേണ്ടി ഉടനെ കല്യാണം കഴിക്കാനും കുഞ്ഞിപ്പെണ്ണുങ്ങള്‍ ഒരുക്കമായിരുന്നു അന്ന്!

വര- ശ്രീലാല്‍ എ.ജി
വര- ശ്രീലാല്‍ എ.ജി

പെണ്‍കുട്ടിക്കാലത്തെ ഏറ്റവും വലിയ കൊതി പാദസരങ്ങളോടായിരുന്നു. ഞങ്ങള്‍ ജ്വല്ലറിയില്‍ പോവുന്നത് പിന്നിലെ ആണി ഇളകിപ്പോയ കമ്മലിന് ചേരുന്ന ചെമ്പിന്റെ ആണി തിരയാനും പഴക്കം കൊണ്ട് കറുത്തുപോയതോ പൊട്ടിപ്പോയതോ ആയ വെള്ളി പാദസരങ്ങള്‍ മാറ്റി വാങ്ങിക്കാനും മാത്രമായിരുന്നു.ചില്ലലമാരകളില്‍ തിളങ്ങുന്ന തങ്കഭംഗികളെ അടക്കിപ്പിടിച്ച കൊതിയോടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് പ്ലാസ്റ്റിക് ബോക്‌സുകളില്‍ അടച്ച് സൂക്ഷിക്കുന്ന,ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാത്ത പാദസരങ്ങളില്‍ തൊടുമ്പോള്‍ അത്യാനന്ദത്തിന്റെ വെള്ളിത്തണുപ്പ് വിരലുകളിലൂടെ പാഞ്ഞ് ഹൃദയത്തെ തൊട്ടു.

ഒറ്റ ചെയിനില്‍ നിറയെ കിലുങ്ങുന്ന മണികളുള്ള 'കിലുക്കാപാദസര'മാണ് വെള്ളിയിലെ റാണി. തൂക്കം കൂടുതലാണ്,അതുകൊണ്ട് വിലയും. ബാല്യം പിന്നോട്ടും കൗമാരം മുന്നോട്ടും വലിക്കുന്ന വല്ലാത്ത കാലത്ത് ഓരോ കാലടിയിലും ഇടങ്ങളെ കിലുക്കി ഉണര്‍ത്തുന്ന അവ ധരിച്ച് പെണ്‍കുട്ടികള്‍ ഞാന്‍ വലുതായിപ്പോയോ എന്ന സംശയത്തില്‍ അല്പം നാണം കലര്‍ന്ന ജാള്യതയോടെ നടന്നു. കട്ടിച്ചെയിനില്‍ കൊളുത്തിന്റെ ഭാഗത്ത് മൂന്ന് മണികളുള്ള കൊലുസുകള്‍ ഞങ്ങളുടെ അമ്മമാരും ചേച്ചിമാരും വാങ്ങി ധരിച്ചു. 'ഇനിയീ വയസാംകാലത്ത്' എന്ന് അമ്മമാര്‍ പാദസരത്തിന്റെ കിലുക്കുകള്‍ ഇളക്കി കളഞ്ഞു. വലിയ വൈവിധ്യങ്ങള്‍ ഒന്നുമില്ലാത്ത ഡിസൈനുകള്‍ ആയിരുന്നു അന്ന്. ചെയിനില്‍ ഇടയില്‍ പലനിറ ഇനാമല്‍ പുള്ളികള്‍ ഉണ്ടയിരുന്നവയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു എന്നോര്‍മ്മയുണ്ട്.

Content Highlights: A nostalgic look back at the cherished anklets of childhood, the dreams they held, and the simple joys they brought.

Continue reading