സ്വര്‍ണം മാത്രമല്ല, ഇനി വീട്ടിലിരുന്ന് വെള്ളിയും വാങ്ങാം, നിക്ഷേപം നടത്താം

പ്രതീകാത്മകചിത്രം (AI generated)
പ്രതീകാത്മകചിത്രം (AI generated)

സ്വര്‍ണ വില ഇങ്ങനെ കൂടുന്നതുകണ്ട് മൂക്കത്ത് വിരല്‍ വെച്ച് നിന്നവരോടെല്ലാം പിഗ്ഗി ബാങ്ക് കോളം ഒരു വര്‍ഷം മുമ്പേ പറഞ്ഞതാണ് അല്‍പ്പം നിക്ഷേപം വെള്ളിയിലും നടത്തിയേക്ക്. ഇനി വരാനുള്ളത് വെള്ളിയുടെ കാലമാണെന്ന്. വളരെ നിരാശയോടെ വായനക്കാരില്‍ ചിലര്‍ പിഗ്ഗി ബാങ്കിന്റെ അന്നത്തെ കോളത്തിന്റെ ലിങ്ക് എനിക്ക് അയച്ചുതന്നപ്പോള്‍ ഞാനൊന്നു അമ്പരന്നു. പറഞ്ഞതുപോലെ സ്വര്‍ണത്തേക്കാള്‍ വെള്ളിക്ക് വില വര്‍ധിച്ചതാണല്ലോ പിന്നെ എന്താണ് ഇത്തരം നിരാശ മെസേജിന് കാരണം എന്ന്. മെസേജ് വിശദമായി വായിച്ചപ്പോഴാണ് അവരില്‍ പലര്‍ക്കും വെള്ളിയിലെ നിക്ഷേപ അവസരം നഷ്ടമായതാണ് ഈ കടുത്ത നിരാശയ്ക്ക് കാരണം എന്ന് മനസിലായത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അവസരം നഷ്ടപ്പെട്ടവര്‍ വിഷമിക്കേണ്ട. വെള്ളിയുടെ പ്രതാപമൊന്നും ഉടനെ അസ്തമിക്കാന്‍ പോകുന്നില്ല. എവിടെയും പോകാതെ മൊബൈല്‍ ഫോണുപയോഗിച്ച് വെള്ളിയില്‍ നിക്ഷേപിക്കാന്‍ നിരവധി അവസരങ്ങളുണ്ട്.

1. വെള്ളി ലോഹ രൂപത്തില്‍ എങ്ങനെ വാങ്ങാം

Continue reading