തമിഴക രാഷ്ട്രീയത്തിലെ പുതിയ തരംഗം; ദളപതി വിജയ്‌യുടെ ആഡംബര വസതിക്കും സുരക്ഷ

വിജയ് | PTI
വിജയ് | PTI

തമിഴ് സൂപ്പർതാരമായ ദളപതി വിജയ് (ജോസഫ് വിജയ്) രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച്, 2024-ലാണ് തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടി രൂപീകരിച്ചത്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. നിലവിൽ വോട്ടെെണ്ണൽ പുരോഗമിക്കുമ്പോൾ, AIADMK (All India Anna Dravida Munnetra Kazhagam) സഖ്യത്തിനെതിരെ TVK ശക്തമായ മുന്നേറ്റം നടത്തുകയാണ്. എങ്കിലും, വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗിക ഫലങ്ങൾ വരുന്നതേയുള്ള. കന്നിയങ്കത്തിൽ വിജയ് നേടുന്ന വിജയം മറ്റ് ദ്രാവിഡപാർട്ടികളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

ചെന്നൈയിലെ 80 കോടിയുടെ വസതി
രാഷ്ട്രീയ പോരാട്ടം മുറുകുന്നതിനിടെ, ചെന്നൈയിലുള്ള വിജയിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 'ഹൗസിവിറ്റി' (Housivity) റിപ്പോർട്ട് പ്രകാരം ഏകദേശം 80 കോടി രൂപയോളം വിലവരുന്ന വീടാണിത്.

ബംഗാൾ ഉൾക്കടലിന്റെ തീരത്ത്, ചെന്നൈ നീലാങ്കരയിലെ കാസുവാരിന ഡ്രൈവിലാണ് ഈ മനോഹരമായ ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. കടൽതീരത്തോട് ചേർന്നുള്ള ഈ പ്രദേശത്തെ കാഴ്ചകൾ അതിമനോഹരമാണത്രെ.

വസതിയുടെ പ്രത്യേകതകൾ
വീടിന്റെ പുറംഭാഗം വളരെ വൃത്തിയുള്ളതും ആധുനിക ശൈലിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതുമാണ്. സ്വകാര്യത ഉറപ്പാക്കാൻ വലിയൊരു ഗേറ്റും ഇവിടെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വീട്ടിൽ സ്വകാര്യ ജിം, മനോഹരമായ പൂന്തോട്ടം, സ്വിമ്മിംഗ് പൂൾ എന്നിവയുണ്ട്.

തറ മുതൽ സീലിംഗ് വരെ നീളുന്ന വലിയ ജനാലകൾ വീട്ടിലേക്ക് ആവശ്യത്തിന് വെളിച്ചം എത്തിക്കുന്നു. ക്രോസ്-വെന്റിലേഷൻ സൗകര്യവും ഉയർന്ന സീലിംഗും വീടിന് കൂടുതൽ വിശാലത നൽകുന്നുണ്ട്. പരമ്പരാഗതവും ആധുനികവുമായ ശൈലികളുടെ കോമ്പിനേഷനാണ് ഇന്റീരിയറിൽ കാണാനാവുക. ഐവറി സോഫകൾ, തിരഞ്ഞെടുക്കപ്പെട്ട കലാസൃഷ്ടികൾ, വുഡ് പാനലിംഗ് എന്നിവ വീടിന് കൂടുതൽ ഭംഗി പകരുന്നു.

കുടുംബത്തോടൊപ്പം വിശ്രമിക്കാനും ചെറിയ ഒത്തുചേരലുകൾ നടത്താനും അനുയോജ്യമായ രീതിയിലാണ് ഈ വീട്ടിലെ പുൽത്തകിടിയും പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Thalapathy Vijay's TVK party shows strong momentum in 2026 Tamil Nadu election trends., Security heightened at Vijay's 80 crore luxury residence in Neelankarai, Chennai., The mansion features modern architecture, private gym, pool, and expansive garden., The residence blends traditional and modern aesthetics with high-end interior design.