പത്താം വയസ്സിൽ പണം സമ്പാദിച്ച് സണ്ണി ലിയോണിന്റെ മകൾ; ‘അവൾ വളരെ ബുദ്ധിമതിയാണ്’

സംവിധായകയായ ഫറ ഖാൻ, അവതാരകയായെത്തുന്ന പരിപാടിയാണ് 'ഫൺ വിത്ത് ഫറ.’ പരിപാടിയുടെ പുതിയ എപ്പിസോഡ് ചിത്രീകരിച്ചത് സണ്ണി ലിയോണിന്റെ മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു. സണ്ണിയുടെ പത്ത് വയസ്സുള്ള മകൾ നിഷയുടെ വലിയൊരു നേട്ടം അവർ വെളിപ്പെടുത്തിയത് ഈ പരിപാടിയിലൂടെയാണ്.
സണ്ണിയുടെ മകൾ നിഷ 'ബൂ ബോക്സ്' (Boo Box) എന്നൊരു ഉൽപ്പന്നം കണ്ടുപിടിച്ചിരുന്നു. 'ബൂ ബോക്സ്' എന്നത് ഒരു 2-ഇൻ-1 ടിഷ്യൂ ഹോൾഡറാണ്. ഇതിൽ ചെറിയൊരു വേസ്റ്റ് ബിന്നും ഉൾപ്പെടുത്തിയിട്ടുണ്ട്. ടിഷ്യൂ എടുക്കാനും ഉപയോഗിച്ച ടിഷ്യൂ കളയാനും പ്രത്യേകം ബിൻ തിരയേണ്ട ആവശ്യമില്ലാത്ത രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന് പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട്.
മുംബൈയിലെ പൊടിപടലങ്ങൾ കാരണം പല കുട്ടികളെയും പോലെ നിഷയ്ക്കും അലർജിയുണ്ട്. ഉപയോഗിച്ച ടിഷ്യൂ അലക്ഷ്യമായി കിടക്കുന്നത് കണ്ട്, സണ്ണി അവളെ വഴക്കുപറയുമായിരുന്നു. ഒരുദിവസം വീട്ടിൽ വന്ന സണ്ണി കണ്ടത്, ഒരു ഡിസ്പോസിബിൾ കപ്പ് ടിഷ്യൂ ബോക്സുമായി ടേപ്പ് ഉപയോഗിച്ച് നിഷ ഒട്ടിച്ചുവെച്ചിരിക്കുന്നതാണ്. അത് സണ്ണിക്ക് വളരെ രസകരമായി തോന്നി.
"അവൾ വളരെ ബുദ്ധിമതിയാണ്. അവൾ കണ്ടുപിടിച്ച ഒരു കാര്യം ഞാൻ കാണിച്ചുതരാം. അതിന് പേറ്റന്റ് എടുത്തിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ എല്ലാം അവളാണ് ചെയ്തത്" തന്റെ മകളെക്കുറിച്ച് സംസാരിക്കവേ സണ്ണി പറഞ്ഞു.
താൻ വീട്ടിൽ പോയി എന്റെ കുട്ടികളെ ശകാരിക്കട്ടെയെന്നു ഫറ തമാശരൂപേണ ഇതിനോട് പ്രതികരിച്ചിരുന്നു. "നിഷയ്ക്ക് പണം ലഭിക്കാൻ പോകുന്നതിൽ ഇപ്പോൾ സഹോദരങ്ങൾക്ക് അസൂയയാണ്. പത്തു വയസ്സുള്ളപ്പോഴേ അവൾ പണം സമ്പാദിക്കാൻ തുടങ്ങി," സണ്ണി കൂട്ടിച്ചേർത്തു.
2017-ൽ മഹാരാഷ്ട്രയിലെ ലാതൂരിൽ നിന്നാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും നിഷയെ ദത്തെടുത്തത്. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ (surrogacy) ഇവർക്ക് നോഹ, ആഷർ എന്നീ ആൺകുട്ടികൾ കൂടി ജനിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sunny Leone's 10-year-old daughter, Nisha, has invented a product named 'Boo Box'., The 'Boo Box' is a 2-in-1 tissue holder with an integrated waste bin., Nisha has successfully secured a patent for her unique invention., The news was revealed by Sunny Leone on Farah Khan's show, 'Fun With Farah'.