19 വയസ്സിലെ ഒളിച്ചോട്ടം, വിവാഹങ്ങൾ, ആദ്യഭർത്താവിന്റെ മരണം, രാംചരണിന്റെ സഹോദരി അതിജീവനം പറയുന്നു

തെലുങ്ക് താരം രാം ചരണിന്റെ ഇളയ സഹോദരിയും ചിരഞ്ജീവിയുടെ മകളുമായ ശ്രീജ കൊനിഡേല കഴിഞ്ഞദിവസം വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി നടത്തിയ തുറന്നുപറച്ചിൽ ചർച്ചയാവുകയാണ്. ജീവിതത്തിൽ കടന്നുപോയ മോശം അവസ്ഥകളാണ് തന്റെ വ്യക്തിത്വം പരുവപ്പെടുത്തിയതെന്ന് അവർ പറയുന്നു.
തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ശ്രീജയുടെ തുറന്നുപറച്ചിൽ. ജീവിതത്തിൽ ഇത്രയധികം ദുരിതങ്ങൾ ഉണ്ടാകാൻ കാരണം എന്താണെന്ന് ചിന്തിച്ച് നിസ്സഹായയായി ഇരുന്ന സമയമുണ്ടായിരുന്നു തനിക്കെന്ന് അവർ സമ്മതിച്ചു, "എന്തുകൊണ്ടാണ് ഇതെല്ലാം എനിക്ക് സംഭവിക്കുന്നത്, ഞാൻ ഇത്രയധികം വേദന അനുഭവിക്കേണ്ടി വരുന്നത്? തുടർച്ചയായി കഷ്ടപ്പാടുകൾ, ഇതൊക്കെയുണ്ടാവാൻ ഞാനെന്തു ചെയ്തു? എന്നു ചിന്തിച്ചിരുന്ന അവസ്ഥയിൽ നിന്നും ഇരയാക്കപ്പെടലിൽ നിന്നും ജീവിതം വെറുതെ സംഭവിക്കുകയല്ല, അത് സൃഷ്ടിക്കാനുള്ള ശക്തി എനിക്കുണ്ട് എന്നതിലേക്ക് ഞാനെത്തി." അവർ പറഞ്ഞു.
"എൻ്റെ ജീവിതത്തിന്റെ ഭൂരിഭാഗവും, ഞാൻ സ്വയം തിരിച്ചറിഞ്ഞത് വേദനയിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ്. എൻ്റെ വേദന ഇപ്പോഴും എൻ്റെ ഭാഗമാണ്, പക്ഷെ അതു മാത്രമല്ല ഞാൻ. ഒരു വ്യക്തിയെന്ന നിലയിൽ ആ പാളികൾ കണ്ടെത്തുന്നത് ഈ യാത്രയിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ്."-അവർ പറഞ്ഞു.
2007-ൽ 19-ാം വയസ്സിൽ, 22-കാരനായ കാമുകൻ ശിരീഷ് ഭരദ്വാജിനൊപ്പം ഒളിച്ചോടിയപ്പോഴാണ് ശ്രീജ വാർത്തകളിൽ നിറഞ്ഞത്. ഹൈദരാബാദിൽ നടന്ന അവരുടെ ആര്യ സമാജ് വിവാഹം അക്കാലത്ത് ദേശീയ വാർത്തയായിരുന്നു, കുടുംബത്തിൽ നിന്ന് എതിർപ്പുണ്ടെന്ന് പറഞ്ഞ് ദമ്പതികൾ മാധ്യമങ്ങളുടെയും പോലീസിന്റെയും സംരക്ഷണം തേടി. 2008-ൽ അവർക്ക് മകൾ ജനിച്ചു. 2011-ൽ, ശ്രീജ ശിരീഷിനും കുടുംബത്തിനുമെതിരേ സ്ത്രീധന പീഡന കേസ് ഫയൽ ചെയ്തു, ശേഷം കുടുംബവീട്ടിലേക്ക് മടങ്ങിയെത്തി. 2014-ൽ വിവാഹമോചനം (divorce) പൂർത്തിയാക്കി.
2016-ൽ, ശ്രീജ ബാല്യകാല സുഹൃത്തും വ്യവസായിയുമായ കല്യാൺ ദേവിനെ വിവാഹം ചെയ്തു. 2018-ൽ ദമ്പതിമാർക്ക് മകൾ ജനിച്ചു. 2022-ൽ ഇരുവരും കാരണം വ്യക്തമാക്കാതെ വേർപിരിഞ്ഞു. ഇതിനിടെ, 2024-ൽ, ആദ്യഭർത്താവ് ശിരീഷ് ഹൈദരാബാദിൽ ആരോഗ്യപ്രശ്നങ്ങൾ മൂലം മരിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയായിരുന്നു ശ്രീജയുടെ വ്യക്തിജീവിതം.
ചിരഞ്ജീവിയുടെ മറ്റൊരു മകൾ സുഷ്മിത കൊനിഡേല 2006-ൽ വ്യവസായി എൽവി വിഷ്ണു പ്രസാദിനെയാണ് വിവാഹം ചെയ്തത്. രണ്ടു മക്കളാണ് ദമ്പതികൾക്ക്. രാം ചരൺ, ഉപാസനയേയും വിവാഹം ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sreeja Konidela discusses shifting from a victim mindset to personal empowerment., Details her 15-month journey through the Self Mastery Project by Sacred Paths., Reflects on how her identity was previously defined by past struggles., Provides a candid look at her personal growth following public life challenges.