അന്ന് വീടിനുമുന്നിൽനിന്ന് ഷാരൂഖിനെ ആട്ടിയോടിച്ചു, പിന്നീട് താരം ആ വീടുവാങ്ങി; ഇന്ന് വില 300 കോടി

ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ താരഭവനങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്റെ മന്നത്ത്. കഴിഞ്ഞ വർഷമാണ് ആ വീട്ടിൽ പണികൾ നടക്കുന്നതിനാൽ, ഷാരൂഖും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറുന്നത്. പാലി ഹില്ലിലെ നാലു നിലകളിലായുള്ള അപ്പാർട്ട്മെന്റ് ലീസിനെടുത്താണ് നിലവിൽ കുടുംബത്തിന്റെ താമസം.
മന്നത്തിന്റെ വിപുലീകരണം കണക്കിലെടുത്താണ് കുടുംബം ഇവിടുന്ന് മാറിയത്. മന്നത്ത് 'ഗ്രേഡ് 3'-യിൽ ഉൾപ്പെടുന്ന പൈതൃക കെട്ടിടമായതിനാൽ, കെട്ടിടം വിപുലീകരിക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ അനുമതിയോടെയേ അതിൽ ഘടനാപരമായ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പറ്റൂ.
Content Highlights: Shah Rukh Khans Mannat was originally named 'Jannat' when purchased in 2001. The property was bought for 18 crores and is currently valued at 300 crores