‘രണ്ടു കുട്ടികളുടെ അച്ഛനാകാൻ പോകുന്നു! ഇനിയും എത്രയാടോ ഫ്ലേർട്ട് ചെയ്യുക’ നടന്റെ മറുപടി വൈറൽ

നടൻ രൺവീർ സിങ്ങിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യ ചിത്രീകരണത്തിനിടെ കൂടെയുള്ള സഹപ്രവർത്തകരോട് നടൻ തമാശ രൂപേണ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇതിൽ. കോഫി ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ രൺവീറിനെ കൂടുതൽ സംസാരിപ്പിക്കാൻ ശ്രമിച്ച സഹനടിയോട്, "എത്രയാടോ ഫ്ലർട്ട് ചെയ്യുന്നത്! ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാകാൻ പോകുകയാണ് കേട്ടോ..." എന്ന് ചിരിച്ചുകൊണ്ട് താരം പറയുന്നതാണ് വീഡിയോയിലുള്ളത്.
നടിയും മോഡലുമായ ദിക്ഷ നാരംഗാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. സൂപ്പർയൂ (SuperYou), സ്റ്റാർബക്സ് (Starbucks) എന്നീ ബ്രാൻഡുകളുടെ പുതിയ ക്യാമ്പെയിൻ ഷൂട്ടിങ്ങിനിടെയാണ് ഈ രസകരമായ സംഭവം നടന്നതെന്ന് ദിക്ഷ കുറിച്ചു.
"ഡയറക്ടർ പറഞ്ഞു, 'സ്വാഭാവികമായി പെരുമാറുക.' കോഫി ബ്ലെൻഡർ കേടായ സമയത്ത് എനിക്ക് രൺവീറിനോട് സംസാരിക്കാൻ അവസരം ലഭിച്ചു. റൂമിൽ വലിയ നിശബ്ദതയായിരുന്നു. കോഫി ഉണ്ടാക്കുന്നത് ഒരു കെമിസ്ട്രി ലാബിലെ പരീക്ഷണം പോലെയാണ് എനിക്ക് തോന്നിയത്. അതിനാൽ ഞാൻ 'കോഫിക്കുള്ള കെമിസ്ട്രി' എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം അത് 'പ്രണയത്തിന്റെ കെമിസ്ട്രി' യായി തെറ്റിദ്ധരിച്ചു! അദ്ദേഹം പറഞ്ഞതും ശരിയാണ്, ഞാൻ ലേഡി രൺവീർ സിങ്ങാണ്. അന്ന് നാലുതവണ അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു, ഇതൊരു മികച്ച അനുഭവമായിരുന്നു," ദിക്ഷ കുറിച്ചു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.
ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. 2024-ലാണ് ദമ്പതികൾക്ക് ആദ്യത്തെ പെൺകുഞ്ഞ് ജനിക്കുന്നത്. ദുവാ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
രൺവീറിന്റെ അവസാനമിറങ്ങിയ 'ധുരന്ധർ' (Dhurandhar) ബോക്സ് ഓഫീസിൽ ചരിത്രവിജയമാണ് കൈവരിച്ചത്. നിലവിൽ ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' (Pralay) എന്ന സോംബി സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തിരക്കിലാണ് താരം. 300 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ രൺവീറിന്റെ നായികയായി എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh jokes about being a father of two during a brand shoot with Diksha Narang., The actor is currently filming the sci-fi movie Pralay directed by Jai Mehta., Ranveer Singh's previous films Dhurandhar and its sequel grossed over ₹3,000 crore., Kalyani Priyadarshan stars opposite Ranveer Singh in the upcoming project Pralay., Ranveer and Deepika Padukone are expecting their second child following the birth of their daughter Dua.