"കാലം ഉത്തരം നൽകും" രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ചുള്ള, ആരോപണങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്

രജനീകാന്ത് | Wikipedia
രജനീകാന്ത് | Wikipedia

തമിഴ് സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതിരുന്നത് ഡിഎംകെ (DMK) ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്ന ആരോപണത്തിൽ, തന്റെ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത് ഇപ്പോൾ. നടൻ വിജയ് സ്ഥാപിച്ച ടിവികെ (TVK) പാർട്ടിയുടെ ജനറൽ സെക്രട്ടറി ആദവ് അർജുനന്റെ അവകാശവാദങ്ങൾക്കെതിരെയാണ് രജനീകാന്ത് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവിട്ട തമിഴിലുള്ള പ്രസ്താവനയിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: "എനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളെ അപലപിക്കുകയും എനിക്ക് പിന്തുണയുമായി ശബ്ദമുയർത്തുകയും ചെയ്ത എല്ലാവരോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്യുന്നു."ത മിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ, തമിഴ്നാട് മന്ത്രി രഘുപതി, തോൽ തിരുമാവളവൻ, അണ്ണാമലൈ, അൻപുമണി രാമദോസ് തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾക്കും തന്റെ ആരാധകർക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ പ്രസ്താവന അദ്ദേഹം അവസാനിപ്പിച്ചത് ഒരു പ്രമുഖ വാചകത്തോടെയാണ്: "കാലം സംസാരിക്കില്ല, പക്ഷേ അത് കാത്തിരുന്ന് കൃത്യമായ ഉത്തരം നൽകും."

മാർച്ച് 12-ന് നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ആദവ് അർജുനൻ വിവാദ പരാമർശം നടത്തിയത്. "ഡിഎംകെ കുടുംബം രജനീകാന്തിനെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു" എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

2020 ഡിസംബറിൽ, താൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹം ആ തീരുമാനം പിൻവലിച്ചു. ഇത് "ദൈവത്തിൽ നിന്നുള്ള മുന്നറിയിപ്പാണ്" എന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് ഒറ്റ ഘട്ടമായി നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മെയ് 4-നാണ് വോട്ടെണ്ണൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rajinikanth denies claims that DMK threatened him out of politics., The superstar issued a formal statement on X thanking political leaders for support., Reiteration of his 2020 decision to withdraw due to health concerns., Addresses the controversial claims made by TVK General Secretary Adhav Arjuna.