തലൈവര്‍ക്ക് 75-ാം പിറന്നാള്‍, ആശംസകളുമായി സിനിമാ ലോകം

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 75 വയസ്സ് തികയുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍, താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്ന ആരാധകരുടെയും സെലിബ്രിറ്റികളുടെയും സന്ദേശങ്ങളാണ് ശ്രദ്ദേയമാകുന്നത്. അദ്ദേഹത്തിന്റെ മുന്‍ മരുമകന്‍ ധനുഷും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, എന്തിനേറെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പിറന്നാള്‍ ആശംസകളുമായി എത്തി.
‘'തലൈവര്‍' എന്ന് സ്‌നേഹപൂര്‍വ്വം അറിയപ്പെടുന്ന ഈ ഇതിഹാസ നടന്‍ തന്റെ അഭിനയത്തിലൂടെയും തനതായ ശൈലിയിലൂടെയും തലമുറകളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 'ശ്രീ രജനികാന്ത് ജിക്ക് അദ്ദേഹത്തിന്റെ 75-ാമത് ജന്മദിനത്തില്‍ എന്റെ ആശംസകള്‍. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍, തലമുറകളെ ആകര്‍ഷിക്കുകയും വലിയ തോതില്‍ ആരാധന നേടുകയും ചെയ്തിട്ടുണ്ട്,മോദി എക്‌സി'ല്‍ കുറിച്ചു.
രജനികാന്തിന് 75-ാം പിറന്നാള്‍ ആശംസിച്ച ആദ്യത്തെ സെലിബ്രിറ്റികളില്‍ ഒരാള്‍ ധനുഷായിരുന്നു. 'ജന്മദിനാശംസകള്‍ തലൈവാ' എന്നാണ് അദ്ദേഹം കുറിച്ചത്. രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവായിരുന്നു ധനുഷ്. ഇരുവരും 2024-ല്‍ വേര്‍പിരിഞ്ഞു.
സണ്‍ പിക്‌ചേഴ്സ് രജനികാന്തിനായി നിര്‍മ്മിച്ച പ്രത്യേക പിറന്നാള്‍ വീഡിയോ റീ-ഷെയര്‍ ചെയ്തുകൊണ്ട്, എസ്.ജെ. സൂര്യയും ആശംസകള്‍ അറിയിച്ചു. അദ്ദേഹം ഇങ്ങനെ കുറിച്ചു: 'ഞങ്ങളുടെ തലൈവര്‍, ഐക്കോണിക് സൂപ്പര്‍സ്റ്റാറിന് മനോഹരമായ പിറന്നാള്‍ ആശംസിക്കുന്നു. രജനികാന്തിന്റെ 50 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ, മികച്ച കഥാപാത്രങ്ങളില്‍ ചിലത് ഈ വീഡിയോയില്‍ കാണാം.
'പത്മവിഭൂഷണ്‍, ഇന്ത്യന്‍ സിനിമയിലെ ഏക സൂപ്പര്‍സ്റ്റാര്‍, രജനികാന്ത് അവര്‍കള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. അര്‍പ്പണബോധം, കഠിനാധ്വാനം, സ്ഥിരോത്സാഹം, വിനയം, എളിമ, പോസിറ്റിവിറ്റി എന്നിവയുടെ പ്രചോദനമാണ് നിങ്ങള്‍. നടിയും,രാഷ്ട്രീയ നേതാവായ ഖുശ്ബു സുന്ദര്‍ രജനികാന്തുമായുള്ള തന്റെ ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു:
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രജനികാന്തിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് 75-ാം പിറന്നാള്‍ ആശംസിച്ചു. അദ്ദേഹം തമിഴില്‍ ഇങ്ങനെ കുറിച്ചു: 'രജനികാന്ത് = പ്രായത്തെ കവച്ചുവെക്കുന്ന ആകര്‍ഷണീയത! വേദിയില്‍ കയറുമ്പോള്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്ന വാചാലത! വഞ്ചനയില്ലാത്ത, മറയില്ലാത്ത ഹൃദയം!’
‘അരനൂറ്റാണ്ടായി എല്ലാവരെയും ആകര്‍ഷിക്കുന്ന, എന്റെ സുഹൃത്തിന് ജന്മദിനാശംസകള്‍! അവര്‍ കൂടുതല്‍ കൂടുതല്‍ വിജയകരമായ സൃഷ്ടികള്‍ നിര്‍മ്മിക്കുന്നത് തുടരട്ടെ, ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് അവരുടെ വിജയക്കൊടി പറന്നുയരട്ടെ!’
രജനികാന്ത് അവസാനമായി അഭിനയിച്ചത് 2024-ലെ 'വേട്ടൈയന്‍' എന്ന ചിത്രത്തിലാണ്, കൂടാതെ തന്റെ മകള്‍ ഐശ്വര്യ രജനികാന്തിന്റെ 'ലാല്‍ സലാം' എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും അദ്ദേഹം എത്തി. 2025-ല്‍ 'കൂലി' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍, അദ്ദേഹം 'ജയിലര്‍' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ്. കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Superstar Rajinikanth celebrates his 75th birthday. Fans, celebrities like Dhanush, PM Modi, and MK Stalin send heartfelt wishes. Learn more about the legendary actor`s career milestones and upcoming projects.