വീട്ടിലെ നായ നാട്ടിലെ പ്രശ്നക്കാരനോ; വളർച്ചയിലെ ഈ ഘട്ടങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

വളർത്തുനായ്ക്കൾ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും പോലും കടിക്കുന്ന വാർത്തകൾ ഇപ്പോൾ പതിവായി കേൾക്കുന്നതാണല്ലോ? എന്നാൽ നല്ലൊരു വളർത്തുനായയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപമെന്താണ് ? ഉടമയുടെയും കുടുംബത്തിന്റെയും കണ്‍മണിയായ, അടുത്ത വീട്ടുകാരുടെ ഉത്തമ അയല്‍ക്കാരനായ, നാട്ടുകാരുടെ മുന്‍പില്‍ മാന്യനായ, മറ്റുള്ള നായ്ക്കളുമായി ആവശ്യത്തിന് സഹവര്‍ത്തിത്വം പുലർത്തുന്ന, പ്രശ്‌നങ്ങളെ നേരിടാൻ കഴിവുള്ള ഉത്തമനായ വളര്‍ത്തുനായയെന്നതായിരിക്കും. സഹജ സ്വഭാവങ്ങളോടെ ജനിക്കുന്ന നായ്ക്കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങളും പരിശീലനവുമാണ് അവരെ സമൂഹത്തില്‍ ചിട്ടയോടെ ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ നായ്ക്കളുടെ ജീവിതത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളേക്കുറിച്ചുള്ള അറിവ് ഏറെ പ്രധാനമാണ്. ഓരോ ഘട്ടത്തിലും നായ്ക്കളുടെ ശരീര വളര്‍ച്ചയിലും, സ്വഭാവ രീതികളിലും സവിശേഷമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.

 ഒന്നാം ഘട്ടം - ഗര്‍ഭകാലം
ഏകദേശം രണ്ടു മാസംനീളുന്ന ഗര്‍ഭകാലമാണ് നായയുടെ സ്വഭാവ രൂപീകരണത്തിന് തുടക്കം കുറിക്കുന്ന സമയം. ഗര്‍ഭധാരണം മുതല്‍ ജനനംവരെയുള്ള ഈ സമയത്തെ അമ്മയുടെ മാനസികാവസ്ഥ കുട്ടിയുടെ പെരുമാറ്റ രൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നു. ഗര്‍ഭകാലത്ത് ഏറെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന അമ്മമാരുടെ കുട്ടികള്‍ ജീവിതകാലത്തില്‍ വൈകാരിക പ്രശ്‌നങ്ങളുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭസമയത്ത് അമ്മമാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നായ്ക്കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ക്കും, പ്രത്യുത്പാദന സ്വഭാവത്തിലെ ന്യൂനതകള്‍ക്കും കാരണമാകുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ കിട്ടുന്ന ഇന്ദ്രിയാനുഭവങ്ങൾ പിന്നീട് പ്രത്യേക ഇഷ്ടാനിഷ്ടങ്ങളായി മാറുന്നുവത്രേ. ഗര്‍ഭകാലത്തുതന്നെ ലിംഗവ്യത്യാസത്തിലേക്ക് നയിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നു. ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ സ്ഥാനം, ഹോര്‍മോണുകളുടെ നില, വൈരൂപ്യജനകങ്ങളായ വസ്തുക്കള്‍ എന്നിവയ്‌ക്കൊക്കെ നായ്ക്കുട്ടികളുടെ ശരീരഘടനയിലും സ്വഭാവത്തിലും ശാരീരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനാല്‍ നായ്ക്കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് മാറ്റം വരുത്താന്‍ ശ്രദ്ധിക്കേണ്ട പ്രഥമഘട്ടമാണ് ഗര്‍ഭകാലം.

Content Highlights: Learn about the crucial stages of puppy development and how to raise a well-mannered dog, from pregnancy to adulthood, expert advice.

Continue reading