അഞ്ചാം വയസ്സില്‍ അമ്മയായി; അവളെ ചൂഷണം ചെയ്തതാരെന്ന് ഇന്നുമറിയില്ല

പെറു സ്വദേശിനിയായ ലീന മെഡീനയ്ക്കിപ്പോള്‍ 93 വയസ്സ്. 1939-ല്‍ ലീന അമ്മയായി. അന്നവള്‍ക്ക് വെറും അഞ്ച് വര്‍ഷവും ഏഴു മാസവും 21 ദിവസവുമാണ് പ്രായം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്നാണ് ലീന അറിയപ്പെടുന്നത്. അഞ്ച് വയസ്സ് തികയും മുന്‍പെയായിരുന്നു ലീനയുടെ ഗര്‍ഭധാരണം.
കുഞ്ഞു ലീനയുടെ ശരീരത്തിലെ മാറ്റങ്ങള്‍ വീട്ടുകാര്‍ രോഗാവസ്ഥയായാണ് കണ്ടത്. വയര്‍ വീര്‍ക്കുന്നത് ട്യൂമറാകാമെന്ന് വീട്ടുകാരും ഡോക്ടര്‍മാരും കരുതി. വിശദമായ ചെക്കപ്പില്‍ ലീന ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയപ്പോള്‍ എല്ലാവരും ഞെട്ടി. പെറുവിലെ മാധ്യമങ്ങള്‍ ഇക്കാര്യം വലിയ വാര്‍ത്തയാക്കി. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായി അത് മാറി.
വളരെ പെട്ടെന്ന് തന്നെ ലൈംഗികാവയവങ്ങങ്ങള്‍ക്ക് പൂര്‍ണ വളര്‍ച്ചയുണ്ടാകുന്ന പ്രികേരിയസ് പ്യുബര്‍ട്ടിയാണ് ലീനയുടെ ഗര്‍ഭധാരണത്തിന് കാരണമായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ ലീനയുടെ ശരീരത്തിന് ആര്‍ത്തവം സംഭവിച്ചിരുന്നത്രെ. പക്ഷേ ശരീരത്തിന് വേണ്ടത്ര വളര്‍ച്ചയില്ലാത്തതിനാല്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
അഞ്ച് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തെ ഗൗരവമായാണ് പെറുവിലെ ഭരണകൂടം കണ്ടത്. കുഞ്ഞിനെ ലൈംഗികമായി ചൂഷണം ചെയ്തയാളെ കണ്ടെത്താന്‍ അന്വേഷണം നടന്നു. എന്നാല്‍ കൃത്യമായി ഒന്നും പറയാന്‍ ലീനയ്ക്ക് കഴിഞ്ഞില്ല. സംശയം തോന്നി ലീനയുടെ അച്ഛനെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.
ലീനയുടെ മകന്‍ ജെറാഡോ, ലീന സ്വന്തം ചേച്ചിയാണെന്നാണ് കരുതിയിരുന്നത്. പത്താം വയസിലാണ് ജെറാഡോ, ലീന അമ്മയാണെന്ന് തിരിച്ചറിയുന്നത്. മകന് ജന്മം നല്‍കിയ ക്ലിനിക്കില്‍ ലീന പിന്നീട് ജോലി ചെയ്തു. അവര്‍ വിവാഹിതയാകുകയും മറ്റൊരു കുഞ്ഞിന് കൂടി ജന്മം നല്‍കുകയും ചെയ്തു. എക്കാലത്തും ലീനയുടെ അഭിമുഖം കിട്ടാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിരുന്നു. ഒരിക്കല്‍പോലും അവര്‍ അതിനു കൂട്ടാക്കിയില്ല. 1979-ല്‍ തന്റെ നാല്പതാം വയസ്സില്‍ ലീനയുടെ മകന്‍ ജെറാഡോ അന്തരിച്ചു. ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ലീന ഇന്നും ജീവിച്ചിരിക്കുന്നു.
Content Highlights: Discover the incredible true story of Lina Medina, who became the world`s youngest mother at just 5 years old in Peru. Learn about her condition and life.