ക്രെഡിറ്റ് കാര്‍ഡ് വില്ലനാണോ?

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

'ഞാനൊരു ഈച്ചയെപ്പോലും ഇന്നുവരെ ബലാല്‍സംഗം ചെയ്തിട്ടില്ല...' 'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയിലെ സാഗര്‍ കോട്ടപ്പുറത്തിന്റെ ഡയലോഗ് കേട്ടിട്ടില്ലേ. നായിക പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതികൊടുത്തപ്പോള്‍ സ്വന്തം നിരപരാധത്വം തെളിയിക്കാന്‍ സാഗര്‍ പറയുന്നതാണിത്. സിനിമയിറങ്ങിയ കാലത്ത് ഈ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ഇന്നത്തരം പ്രയോഗങ്ങള്‍ പൊളിറ്റിക്കലി കറക്ടല്ല എന്ന് നമുക്കറിയാം. എതാണ്ടതേ ടോണില്‍ മിക്കവരും പറയുന്ന മറ്റൊരു ഡയലോഗുണ്ട്. അതിതാണ്. ഞാനിന്നേവരെ ഒരു ക്രെഡിറ്റ് കാര്‍ഡ് പോലും എടുത്തിട്ടല്ല, എന്നിട്ടും എനിക്കിങ്ങനെ... സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദുര്‍ച്ചെലവാണ് എന്ന ആരോപണം നേരിടുന്നവരാണ് തനിക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടെന്ന് കാണിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലുമില്ലാത്തയാളാണ് പറഞ്ഞ് നിലവിളിക്കുന്നത്.

ഇന്ന് ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷകമായ ഓഫറുകളുമായി മെസേജുകള്‍ ഫോണിലേക്ക് വന്നു നിറയുകയാണ്. പലരും പേടികൊണ്ട് എടുക്കാതെ പ്രലേഭനത്തെയും വാഗ്ദാനത്തെയും അതിജീവിക്കുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളെ പേടിക്കുകയൊന്നും വേണ്ട. ജാഗ്രത കാണിച്ചാല്‍ മാത്രം മതി. ഒരു ക്രെഡിറ്റ് കാര്‍ഡും വില്ലനായി ജനിക്കുന്നില്ല. നിങ്ങളാണ് അതിനെ വില്ലനോ നായകനോ ആക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ക്രെഡിറ്റ് കാര്‍ഡിനെ ഹീറോയാക്കാം ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

Content Highlights: Learn how to use credit cards wisely. Avoid pitfalls & maximize rewards. Smart tips for managing your finances.

Continue reading