സ്ത്രീകള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ എന്താകുഴപ്പം?

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

ആയിരക്കണക്കിന് മ്യൂച്വല്‍ ഫണ്ടുകളാണ് വിപണിയിലുള്ളത്. ഇവയുടെ പെരുപ്പം കുറയ്ക്കാന്‍ സെബി നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും എത്തിയിട്ടില്ല. ഇവയ്ക്കിടയില്‍ തനിക്ക് ഇണങ്ങുന്ന ലാഭ സാധ്യതയുള്ള ഫണ്ടുകള്‍ എങ്ങനെ കണ്ടെത്തി നിക്ഷേപിക്കും. തുടക്കക്കാരായ സ്ത്രീകളൊക്കെ നേരിടുന്ന വലിയ വെല്ലുവിളിയാണത്. പരിചയക്കാരോടും അറിവുള്ളവരോടും ചോദിക്കും. സോഷ്യല്‍ മീഡിയയിലും ആപ്പുകളിലും കാണുന്നവ വിശ്വസിക്കും. എന്നിട്ട് നിക്ഷേപം നടത്തും. ഇത് പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. മാത്രമല്ല സ്ത്രീകള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുവെന്ന് കേട്ടാല്‍ ഇന്നും നെറ്റിചുളിക്കുന്നവരുമുണ്ട്. ഓരോ സ്ത്രീയും അല്‍പ്പം മനസുവെച്ചാല്‍ തങ്ങള്‍ക്കിണങ്ങുന്ന മ്യൂച്വല്‍ ഫണ്ടുകളെ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. അതിനുള്ള വഴികള്‍ ഞാന്‍ വിശദമാക്കാം.

ഒരു യാത്രയ്ക്ക് ശരിയായ ആളെ സുഹൃത്തായി കിട്ടുന്നതുപോലെയോ ശരിയായ വാഹനം തിരഞ്ഞെടുക്കുന്നതുപോലെയോ പ്രധാനമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശരിയായ മ്യൂച്വല്‍ ഫണ്ട് കണ്ടെത്തുക എന്നത്. അടുത്തൊരിടത്ത് പോകാനാണ് എങ്കില്‍ സ്‌കൂട്ടര്‍ ധാരാളം. യാത്രചെയ്യേണ്ടത് കുറച്ച് ദൂരത്തേക്ക് ആണെങ്കില്‍ കാര്‍ വേണം. വളരെ ദൂരത്തേക്ക് ആണെങ്കില്‍ കാര്‍ റിസ്‌ക് ആണ്. അപ്പോള്‍ ട്രയിനിനെയൊ വിമാനത്തെയോ ആശ്രയിക്കേണ്ടിവരും. അതുപോലെയാണ് നിങ്ങളുടെ സാമ്പത്തിക ലഷ്യങ്ങള്‍, അത് നിറവേറ്റേണ്ട സമയം എത്ര അകലെയാണ്, നിക്ഷേപങ്ങളില്‍ നിന്ന് നഷ്ടമുണ്ടായാല്‍ എത്രമാത്രം നിങ്ങള്‍ക്കത് സഹിക്കാന്‍ കഴിയും എന്നതിനെയൊക്കെ ആശ്രയിച്ചാണ് ഉചിതമായ മ്യൂച്വല്‍ ഫണ്ടുകളെ കണ്ടെത്തി നിക്ഷേപിക്കേണ്ടത്.

Content Highlights: Secure Your Future with Mutual Funds: Essential Advice for Women Investors

Continue reading