വലിയ കണ്ണുകളും മുതലപ്പല്ലുകളുമുള്ള ലബുഡു പാവകൾ; ലേലത്തിൽ പോയത് 12 ലക്ഷം രൂപയ്ക്ക്, ഫാഷൻലോകം കീഴടക്കുന്നു

ലബുഡു പാവ / Popmart website
ലബുഡു പാവ / Popmart website

ഈ ദിവസങ്ങളിൽ ഫാഷൻ ലോകം കീഴടക്കുന്നത് ലബുഡു എന്ന പാവയാണ്. പാരിസിലെ ഫാഷൻ റൺവേ മുതൽ ലോസ് ആഞ്ചലിസിലെ തെരുവുകൾ വരെ ആ പാവ നിറയുകയാണ്.

മനുഷ്യന്റെ വലുപ്പമുള്ള ഒരു ലബുഡു പാവ ഇക്കഴിഞ്ഞ ദിവസം വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്. ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ. നാലടിയിലേറെ നീളമുള്ള പാവ ലേലത്തിൽ പോയത്, ബീജിങ്ങിലെ അന്താരാഷ്ട്ര ഓക്ഷൻ സെന്ററിൽവെച്ചാണ്. അതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ പാവയായി ഇതു മാറിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Content Highlights: monster doll designed by kasing lung sold for a record price at auction

Continue reading