സ്ത്രീകള്‍ക്ക് മികച്ച ഓഹരികള്‍ കണ്ടെത്താം ഈ മാര്‍ഗങ്ങളിലൂടെ

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

ഓഹരി നിക്ഷേപം ദീര്‍ഘകാലത്തേക്ക് വളരെ മികച്ച നേട്ടം തരുമെന്നൊക്കെ അറിയാവുന്ന സ്ത്രീകള്‍ ഇപ്പോള്‍ വലിയ തോതില്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. ഓഹരികള്‍ വാങ്ങി ഏതാനും ദിവസം കൈവശം വെച്ച് വില കയറുമ്പോള്‍ വിറ്റ് ലാഭമെടുക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പക്ഷേ എങ്ങനെ നല്ല, വില കൂടാന്‍ സാധ്യതയുള്ള ഓഹരികള്‍ കണ്ടെത്താം എന്നത് ഓരു സങ്കീര്‍ണ സമസ്യയായി പലര്‍ക്കു മുന്നിലും ഇപ്പോഴും തുടരുന്നു. സ്വര്‍ണം, ബാങ്ക് നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ വളരെ എളുപ്പമാണ്. കാരണം അവിടെ തിരഞ്ഞെടുക്കാന്‍ അധികം അവസരങ്ങളോ മാര്‍ഗങ്ങളോ ഉണ്ടാകില്ല. എന്നാല്‍ ഓഹരി വിപണിയുടെ കാര്യത്തില്‍ അങ്ങനെയല്ല സ്ഥിതി. ആയിരക്കണക്കിന് കമ്പനികളുടെ ഓഹരികളാണ് വിപണിയിലുള്ളത്. നമ്മുടെ രാജ്യത്ത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2000 ലേറെ കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാകട്ടെ 5000-ലേറെ കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കടലുപോലെയുള്ള ഒഹരികളുടെ പ്രപഞ്ചത്തില്‍ നിന്ന് ശരിയായ ലാഭസാധ്യതയുള്ള ഇന്‍ഫോസിസിനെയും വിപ്രോയേയും പോലുള്ള കമ്പനികളെ യഥാസമയം കണ്ടെത്തി നിക്ഷേപിക്കുക എന്നത് വളരെ ആവേശോജ്വലമായ ഒരു പ്രവര്‍ത്തിതന്നെയാണ്.

എല്ലാ കമ്പനികളുടെയും ഓഹരികള്‍ നിക്ഷേപയോഗ്യമല്ല എന്നതാണ് വാസ്തവം. ചില കമ്പനികള്‍ക്ക് റിലയന്‍സിനെയും അദാനിയെയും വിപ്രോയേയും എച്ച്ഡിഎഫ്‌സിയേയും പോലെ ഭീമന്‍ കമ്പനികളായി വളര്‍ന്നേക്കാം. അവരുടെ ഓഹരി ഉടമകള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ര തരത്തിലുള്ള വലിയ സമ്പത്ത് പ്രദാനം ചെയ്യാന്‍ കഴിഞ്ഞേക്കും. ചില കമ്പനികള്‍ കിംഗ്ഫിഷര്‍, സത്യം എന്നിവപോലെ നിക്ഷേപകരുടെ സമ്പത്തെല്ലാം ഊറ്റിക്കുടിച്ച് ഇല്ലാതാക്കിയേക്കാം. ഓഹരി നിക്ഷേപത്തിലെ യഥാര്‍ത്ഥ വെല്ലുവിളി എന്താണെന്നാല്‍ പതിനായിരക്കണക്കിന് ഓഹരികളില്‍ നിന്ന് ഏത് കമ്പനികള്‍ക്കാണ് വലിയ വളര്‍ച്ചാ സാധ്യത എന്നും ആ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ശേഷിയുള്ളതെന്നും ഏതൊക്കെ കമ്പനികളെയാണ് ഒഴിവാക്കേണ്ടതെന്നും കണ്ടെത്തുക എന്നതു തന്നെയാണ്.

Continue reading