ബോസ് മാറിയാല്‍, തൊഴിലിടം മാറിയാല്‍, ജോലി രാജിവെച്ചാല്‍.... എല്ലാം ശരിയാകുമോ?

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്യം നേടുന്നതിലും നിലനിര്‍ത്തുന്നതിലും പണം, വരുമാനം തുടങ്ങിയവ മാത്രമല്ല നിര്‍ണായകമാകുക. ആത്മസംതൃപ്തി, സന്തോഷം, ലഭിക്കുന്ന വരുമാനത്തിന്റെ തുടര്‍ച്ച, സ്വന്തം കഴിവുകള്‍ തിരിച്ചറിയുക, അത് അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയ്‌ക്കൊക്കെ അതിന്റേതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ജോലിക്കാരായ സ്ത്രീകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സംരംഭകരോ ബിസിനസുകാരോ ആയ വനിതകളേക്കാള്‍ പ്രൊഫഷണലുകളും ജോലിക്കാരുമായ സ്ത്രീകളാണ് ഇക്കാര്യം പ്രത്യേകം മനസിലാക്കേണ്ടത്. ഒരു ജോലി തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അതില്‍ തന്നെ ഉറച്ചു പോകരുത്. അവിടെനിന്ന് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. സ്വന്തം ജോലിയില്‍ കൂടുതല്‍ മികവ് പുലര്‍ത്തി വിജയം വരിക്കാന്‍ ഈ നാലുകാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ആത്മസംതൃപ്തി
വീട്ടമ്മമാരായിരിക്കുന്നതിനേക്കാള്‍ വര്‍ക്കിംഗ് വുമണാകാനാണ് 90 ശതമാനം ഇന്ത്യന്‍ സ്ത്രീകളും ആഗ്രഹിക്കുന്നതെന്നാണ് പഠനങ്ങള്‍. എന്നാല്‍ 90 ശതമാനം വര്‍ക്കിംഗ് വുമണും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ ജോലിയില്‍ സംതൃപ്തരല്ല. അത് സ്വാഭാവികവുമാണ്. തൊഴിലിടങ്ങളിലെ ലിംഗവിവേചനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണല്ലോ. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകുന്നതിലെ താളപ്പിഴകള്‍, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയിലെ ഏറ്റക്കുറച്ചിലുകള്‍, സുരക്ഷിതത്വ പ്രശ്‌നം, പ്രൊഫഷണലുകളുമായി സോഷ്യലൈസ് ചെയ്യുന്നതിലുള്ള സ്വയം കണക്കാക്കുന്ന പരിമിതികള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, വിശ്വസിച്ച് ചര്‍ച്ചചെയ്യാവുന്ന സൗഹൃദങ്ങളുടെ അഭാവം തുടങ്ങിയവയൊക്കെ മൂലം കരിയർ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണവും അടിക്കടി കൂടുകയാണ്.
Content Highlights: how to be successful at workplace