വീടിന് വാടകയായി നല്‍കുന്ന തുക മതിയോ, ഭവനവായ്പയുടെ ഇഎംഐ അടയ്ക്കാൻ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

സിംഗിള്‍ മദറുടെയും വിവാഹമോചിതരായ സ്ത്രീകളുടെയും ഏറ്റവും വലിയ പ്രശ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. എല്ലാവര്‍ക്കും സാക്ഷാല്‍ക്കരിക്കാന്‍ ബുദ്ധിമുട്ടുള്ള സ്വപ്നമാണ് വീട് എന്നത് എങ്കിലും ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ച സ്ത്രീകള്‍ക്കാണ് ഇതേറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.

സകല സമ്പാദ്യവും വീട് നിര്‍മാണത്തിനായി മാറ്റിവയ്ക്കുന്ന പ്രവണത എല്ലാവരുടെയും ഇടയില്‍ വര്‍ധിച്ചുവരുകയാണ്. ഇനി സമ്പാദ്യമില്ലാത്തവരാകട്ടെ ഭാവിയിലുണ്ടായേക്കാവുന്ന വരുമാനത്തെക്കൂടി ഇന്നേ കിട്ടിയതായി കണക്കാക്കി വായ്പ എടുത്ത് വീട് വയ്ക്കുന്നു. അതോടെ ജീവിക്കുന്നത് തന്നെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിമാത്രമായി മാറും. താമസിക്കുന്ന വീട് സാമാന്യം നല്ലതാണ് എങ്കിലും അത് ട്രന്‍ഡിന് അനുസരിച്ച് പുതുക്കി പണിയുന്നു. പൊളിച്ച് കളഞ്ഞിട്ട് പുതിയത് പണിയുന്നു. എക്സ്റ്റന്‍ഡ് ചെയ്യുന്നു. കൃത്യമായ ആസൂത്രണമില്ലാതെ, ഇത്തരത്തിലുള്ള വീട് നിര്‍മാണത്തെ തുടര്‍ന്ന് കടക്കെണിയിലും സാമ്പത്തികപ്രതിസന്ധിയിലും ആകുന്നവര്‍ നിരവധിയാണ്. സ്ത്രീകള്‍ വീട് വെയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

Content Highlights: Avoid home loan burdens! Learn tips for managing finances, planning construction, and securing your financial future.

Continue reading