ശമ്പളവരുമാനക്കാരായ സ്ത്രീകൾ ആവർത്തിക്കുന്ന ഏഴ് സാമ്പത്തിക പിഴവുകൾ

പ്രതീകാത്മകചിത്രം (AI)
പ്രതീകാത്മകചിത്രം (AI)

എല്ലാക്കാര്യത്തിലും ശാക്തീകരിക്കപ്പെട്ടവരാണ് ഇന്നത്തെ സ്ത്രീകൾ. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകൾ പോലും ശാക്തീകൃതരായി അഭിമാനപൂർവ്വം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ലഭിക്കുന്ന വരുമാനം ഫലപ്രദമായി വിനിയോഗിക്കാൻ അവർക്ക് സീറോ ബാലൻസ് ബാങ്ക് അക്കൗണ്ടുകളും നല്ല മെന്റർഷിപ്പും പരിശീലന ക്ലാസുകളും ലഭിക്കുന്നു.

എന്നാൽ വിദ്യാസമ്പന്നരായ ശമ്പള വരുമാനക്കാരായ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. മെന്ററിങ്ങും ലഭിക്കുന്നില്ല. പരിശീലനവും ലഭിക്കുന്നില്ല. തങ്ങളുടെ ബോധ്യം ശരിയാണ് എന്ന വിശ്വാസത്തിൽ അവർ മുന്നോട്ടുപോകുന്നു. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. ഇവർ വീട് ഭരിക്കാനും അടുക്കള നിയന്ത്രിക്കാനും ഓഫീസിലെ ഫയലുകൾ തീർപ്പാക്കാനും മിടുക്കികളാണ്. എന്നാൽ സ്വന്തം സമ്പാദ്യത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും 'സാരമില്ല, പോട്ടെ' എന്നൊരു മനോഭാവം അവരെ പിടികൂടാറുണ്ട്. യഥാർത്ഥ പ്രശ്‌നം അവിടെ നിന്ന് തുടങ്ങുന്നു. ശമ്പളവരുമാനക്കാരായ സ്ത്രീകൾ ആവർത്തിക്കുന്ന ഏഴ് സാമ്പത്തിക പിഴവുകൾ ഇവയാണ്.

Continue reading