"ഹോട്ട് എയർ ബലൂണിലെ ഷൂട്ടിങ്ങിനിടെ ലാൻഡിങ് പാളി, ഐശ്വര്യ റായിയുടെ തലയ്ക്ക് പരിക്കേറ്റു, ഞാൻ എങ്ങനെയോ രക്ഷപ്പെട്ടു.’’

ബോബി ഡിയോൾ,ഐശ്വര്യ റായ്/ ഇൻസ്റ്റഗ്രാം(bollywoodfive)
ബോബി ഡിയോൾ,ഐശ്വര്യ റായ്/ ഇൻസ്റ്റഗ്രാം(bollywoodfive)

പ്രശസ്ത നടൻ ധർമേന്ദ്രയുടെ മകനായ ബോബി ഡിയോൾ 1995-ൽ 'ബർസാത്ത്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കരിയറിലെ തകർച്ച മൂലം കുറച്ച് കാലം അഭിനയരംഗത്ത് നിന്ന് മാറി നിന്നെങ്കിലും 2023-ൽ ഇറങ്ങിയ അനിമൽ എന്ന സിനിമയിലൂടെ ബോബി ഡിയോൾ ശക്തമായി തിരിച്ചുവന്നു. അഭിനയജീവിതത്തിൽ മുപ്പത് വർഷം പൂർത്തിയാക്കുന്ന ബോബി ഡിയോൾ, അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ, ഐശ്വര്യ റായിക്കൊപ്പമുള്ള തന്‍റെ ആദ്യ ചിത്രമായ 'ഔർ പ്യാർ ഹോ ഗയാ'യിലെ ഓർമ്മകൾ പങ്കുവെച്ചു.

ഇന്ത്യന്‍ സിനിമയുടെ താരറാണിയായ ഐശ്വര്യ റായ്  ‘ഓര്‍ പ്യാര്‍ ഹോ ഗയ’ എന്ന  ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ബോബി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

ഷൂട്ടിംഗിനിടെ ഐശ്വര്യയുടെ പരിഭ്രമത്തെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നു. ഐശ്വര്യയുടെ ആദ്യത്തെ സിനിമയായതുകൊണ്ട് താരത്തിന് അല്പം ഉത്കണ്ഠയുണ്ടായിരുന്നുവെന്ന് ബോബി പറഞ്ഞു. അവർക്ക് പരിഭ്രമമുണ്ടായിരുന്നെങ്കിലും, നൃത്തം കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. നമ്മുടെ രാജ്യത്തെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഐശ്വര്യ എന്നതിൽ സംശയമില്ലെന്നും. 

അതേ അഭിമുഖത്തിൽ, 'ഔർ പ്യാർ ഹോ ഗയാ' എന്ന ചിത്രത്തിനായി സ്വിറ്റ്സർലൻഡിൽ ഷൂട്ടിംഗ് നടക്കുമ്പോഴുള്ള, ചില ‍പിന്നാമ്പുറ കഥകളും ബോബി പങ്കുവെച്ചു. 
"ഞങ്ങൾ 40 ദിവസം സ്വിറ്റ്സർലൻഡിലായിരുന്നു, എനിക്ക് സ്വിറ്റ്സർലൻഡ് മടുത്തിരുന്നു. രാവിലെ 7 മണിക്ക് യൂണിറ്റിലെ എല്ലാവരും ഒരു ബസിൽ കയറും, എവിടെയാണോ ബസ് നിർത്തുന്നത് അവിടെ ഞങ്ങൾ ഷൂട്ട് ചെയ്യും. അക്കാലത്ത് ഞങ്ങൾക്ക് ഇരിക്കാൻ കസേരകളുണ്ടായിരുന്നില്ല, ഭാഗ്യവശാൽ എല്ലായിടത്തും പുല്ലുണ്ടായിരുന്നു, വിശ്രമിക്കാൻ പുല്ലിലിരിക്കും. അത് രസമായിരുന്നു."

സെറ്റിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവവും ബോബി ഓർത്തു. 
"ഒരു ഹോട്ട് എയർ ബലൂണില്‍ ഷൂട്ട് നടക്കുകയായിരുന്നു, പക്ഷേ ലാൻഡിങ് പാളിപ്പോയി. ഐശ്വര്യയുടെ തലയ്ക്ക് പരിക്കേറ്റു, ഞാനെങ്ങനെയോ രക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് ഞാനിതുവരെ സംസാരിച്ചിട്ടില്ല, പക്ഷേ ഭാഗ്യവശാൽ അവർക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല."-ബോബി‌ പറഞ്ഞു.

ആര്യൻ ഖാന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന സീരീസിലൂടെയാണ് ബോബി വാർത്തകളിൽ നിറയുന്നത്. അതിലെ 'അജയ് തൽവാർ' എന്ന അദ്ദേഹത്തിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധനേടുന്നുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bobby Deol reminisces about Aishwarya Rai`s accident during `Aur Pyaar Ho Gaya` shoot and shares behind-the-scenes stories from their challenging Switzerland schedule.