യേശുദാസ് പാടണ്ട കവി തന്നെ പാടിയാൽ മതിയെന്ന് ലെനിൻ രാജേന്ദ്രൻ; അങ്ങനെ മധുസൂദനൻ നായർ സിനിമയ്ക്ക് വേണ്ടി പാടി

വി. മധുസൂദനൻ നായർ
വി. മധുസൂദനൻ നായർ

സ്വന്തം ചിത്രങ്ങളിലെ പാട്ടുകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട, ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വരികള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍? ലെനിന്‍ രാജേന്ദ്രനോടൊരു ചോദ്യം.നിമിഷനേരം പോലും ചിന്തിക്കേണ്ടിവന്നില്ല ലെനിന് മറുപടി പറയാന്‍: '' വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം'' എന്ന വരി ഏറെ ഇഷ്ടം. 

പിന്നെ, ''അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും...''ആദ്യത്തേത്, ''ചില്ലി''ല്‍ ഒ.എന്‍. വി എഴുതിയ പ്രശസ്തമായ ''ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'' എന്ന ഗാനകവിതയില്‍ നിന്ന്. രണ്ടാമത്തേത് ''ദൈവത്തിന്റെ വികൃതികളി''ലെ ''ഇരുളിന്‍ മഹാനിദ്രയില്‍'' എന്ന് തുടങ്ങുന്ന മധുസൂദനന്‍ നായര്‍ കവിതയില്‍ നിന്നും. ''രണ്ടു സിനിമയും കണ്ടിട്ടില്ലാത്തവര്‍ പോലും ആ വരികള്‍ വികാരവായ്‌പ്പോടെ ഓര്‍മ്മയില്‍ നിന്ന് പാടിക്കേള്‍പ്പിക്കുമ്പോള്‍ അത്ഭുതം തോന്നും. സിനിമ വിസ്മൃതമായാലും പാട്ടുകള്‍ കാലത്തെ അതിജീവിക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് പലരും. ആ വാദം ഉള്‍ക്കൊള്ളാന്‍ ആദ്യമൊക്കെ പ്രയാസമായിരുന്നു എനിക്ക്. പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ ആ പറഞ്ഞതിലും ന്യായമില്ലേ എന്ന് തോന്നും.'' ലെനിന്റെ വാക്കുകള്‍.

Content Highlights: The story behind a poignant poem written overnight for Lenin Rajendran`s film, sung by the poet himself. A tale of friendship, inspiration, and the power of song.

Continue reading