നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാം?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

പതിവായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമാണ് നെക്ക് പില്ലോ. കഴുത്തുവേദന തടയാനിത് ഉപകരിക്കും. ശരിയായ രീതിയിൽ ഉറങ്ങാനും നെക്ക് പില്ലോ നല്ലതാണ്. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും ഇതുപകരിക്കും. പലതരത്തിലാണ് നെക്ക് പില്ലോ ഉള്ളത്.

മെമ്മറി ഫോം പില്ലോ- കഴുത്തിന്റെയും തലയുടെയും ആകൃതിയോട് ഇണങ്ങിച്ചേർന്ന് നിൽക്കുന്നതാണിത്. കഴുത്ത് വേദനയോ മറ്റ് അസ്വസ്ഥതയോ ഉള്ളവർക്ക് ഇത് അനുയോജ്യമാണ്.

ഓർത്തോപീഡിക് പില്ലോ- ഇത് നല്ല ഒതുക്കമുള്ളതായിരിക്കും. കൊണ്ടുനടക്കാനും എളുപ്പമാണ്. കുതിരലാടത്തിന്റെ ആകൃതിയിലാണുണ്ടാവുക. ദീർഘയാത്രകളിൽ കഴുത്തിലെ ആയാസം കുറയ്ക്കാനും, മുന്നോട്ടോ വശങ്ങളിലേക്കോ ചെരിയാതിരിക്കാനും ഇത് സഹായിക്കും.

സെർവിക്കൽ പില്ലോ- സെർവിക്കൽ സ്‌പൈനിന് സപ്പോർട്ട് നൽകാനിത് സഹായിക്കും. സെർവിക്കൽ സ്‌പോണ്ടിലോസിസ് അല്ലെങ്കിൽ കഴുത്തുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളുള്ളവർക്ക് ഈ തലയിണകൾ ഗുണം ചെയ്യും.

എന്തൊക്കെ ശ്രദ്ധിക്കാം?
കുതിരലാടത്തിന്റെ ആകൃതിയിലുള്ള നെക്ക് പില്ലോയാണ് നല്ലത്. ദീർഘചതുരത്തിലുള്ള പില്ലോ കഴുത്തിനാവശ്യമായ സംരക്ഷണം നൽകില്ല. ചിലർക്ക് ചില പ്രത്യേക മെറ്റീരിയലുകൾ അലർജിയുണ്ടാക്കിയേക്കാം. അങ്ങനെയുള്ളവർക്ക് പോളിസ്റ്റർ, ലാറ്റക്‌സ് തുടങ്ങിയവ ഉപകാരപ്രദമാണ്. സ്‌പോണ്ടിലോസിസ്, സ്ലീപ് അപ്നിയ പോലുള്ള അസുഖങ്ങളുള്ളവർ അതിനനുസരിച്ചുള്ള പ്രത്യേക പില്ലോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: find the perfect neck pillow for travel and sleep