തണുപ്പ് കൂടുമ്പോൾ കൈകാലുകൾക്ക് വേദനയുണ്ടോ?

തണുപ്പുകാലത്ത് കൈകാലുകളിൽ വേദനയും മരവിപ്പുമൊക്കെ വളരെ സാധാരണയാണ്. പ്രത്യേകിച്ചും അതിരാവിലെയുള്ള തണുപ്പ് നിങ്ങളുടെ കാലുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കും. തണുപ്പുകാലത്ത് കൈകാലുകളിലെ വേദനയൊഴിവാക്കാൻ വസ്ത്രധാരണത്തിലും ജീവിതശൈലിയിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.
- കാൽ മുഴുവൻ മൂടുന്ന തെർമൽ ലെഗ്ഗിങ്സ് ധരിക്കാം-വായുസഞ്ചാരമുള്ളതു നോക്കി തിരഞ്ഞെടുക്കാം.
- കട്ടിയുള്ള കമ്പിളി/കോട്ടൺ സോക്സുകൾ ഉപയോഗിക്കാം. കണങ്കാലിനു മുകളിൽ നിൽക്കുന്നതു തിരഞ്ഞെടുക്കാം.
- മുട്ടുവേദനയുള്ളവർക്ക് നീ ക്യാപ്പുകൾ അല്ലെങ്കിൽ നീ വാമറുകൾ ഉപയോഗപ്രദമായിരിക്കും.
- ബൈക്ക്/സ്കൂട്ടർ യാത്രകളിൽ ലെഗ്ഗിങ്സിനു മുകളിൽ ട്രാക്ക് പാന്റുകളോ ജീൻസോ ഉപയോഗിക്കാം.
- തണുപ്പുകൂടുന്ന സമയങ്ങളിൽ സ്വെറ്റർ വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് വേദനകൾ കൂടാതിരിക്കാൻ സഹായിക്കും.
വീട്ടിനുള്ളിൽ
- തണുത്ത ടൈൽ തറകളിൽ ഇരിക്കുന്നത് ഒഴിവാക്കുക- പകരം പായ വിരിച്ചിരിക്കാം, നടക്കുമ്പോൾ ചെരിപ്പുപയോഗിക്കാം.
- വേദനയുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ കാലുകൾ മൂടിയിട്ടിരിക്കാം. ഒരു നേരിയ പുതപ്പ് എപ്പോഴും കൊണ്ടുനടക്കാം.
- ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടി കാലുകൾ മസാജ് ചെയ്യാം.
- രാവിലെ ചൂടുവെള്ളത്തിൽ കുളിക്കാം.
- വേദന അനുഭവപ്പെടുന്ന ഇടങ്ങളിൽ ഹോട്ട്ബാഗ് ഉപയോഗിക്കാം.
- രാവിലെ ചൂടുവെള്ളം, ഹെർബൽ ചായ, അല്ലെങ്കിൽ ഇഞ്ചിച്ചായ കുടിക്കാം.
- രാത്രി തണുത്ത പാനീയങ്ങൾ ഒഴിവാക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Beat Kerala`s humid chill and wind. Discover tips for leg warmth, knee pain relief, and circulation. Stay comfortable outdoors and at home.