അരിയിൽ കള്ളൻ കയറിയാൽ എന്തുചെയ്യും

പ്രതീകാത്മക ചിത്രം/ Shutterstock
പ്രതീകാത്മക ചിത്രം/ Shutterstock

അരിയില്‍ കയറുന്ന കുഞ്ഞികള്ളന്മാരെ തുരത്താന്‍ പലതും പരിക്ഷീച്ച് പരാജയപ്പെട്ടവരായിരിക്കും ഭൂരിഭാഗം മലയാളികളും. കറുത്ത നിറമുള്ള ഈ പ്രാണികള്‍ എവിടെ നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ആര്‍ക്കും അറിയില്ല. എത്ര കഴുകിയാലും പോകാത്ത ഇവരെ ചിലപ്പോഴെല്ലാം നാം അരിയോടൊപ്പമിട്ട് വേവിക്കാറുമുണ്ട്. എന്നാല്‍ ഇനി ചില പൊടിക്കൈകളിലൂടെ ഇവയെ തുരത്താം.

വഴന ഇല/ ആര്യവേപ്പില
പ്രാണികളുടെ ശല്യം കുറയ്ക്കാന്‍ വഴനയിലയും ആര്യവേപ്പിലയും നല്ലതാണ്. പ്രാണികള്‍ വരാന്‍ സാധ്യതയുള്ള പാത്രത്തിലും അരി സൂക്ഷിച്ചു വെക്കുന്ന പാത്രത്തിലും രണ്ട് മൂന്ന് ഇല ഇട്ട് വെച്ചാല്‍ ഈ പ്രാണികളുടെ ശല്യം അകറ്റാനാകും.

ഗ്രാമ്പു
പ്രാണികള്‍ കാണപ്പെടുന്ന പാത്രത്തില്‍ ഗ്രാമ്പു വെക്കുന്നതും ഇത്തരം പ്രാണികളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. അരിപാത്രത്തില്‍ ഗാമ്പു നിക്ഷേപിക്കുക, ഗ്രാമ്പുവിന്റെ മണം പ്രാണികളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും അവ ജീവനും കൊണ്ട് രക്ഷപ്പെടുകയും ചെയ്യും.

സൂര്യപ്രകാശത്തില്‍ വയ്ക്കാം
അരിയും മറ്റ് പയറുവയര്‍ഗങ്ങളും വാങ്ങിവന്നാല്‍ ഉടന്‍ തന്നെ അവ വെയിലത്തുവെച്ച് ഉണക്കാം. സൂര്യരശ്മികള്‍ ഇത്തരം പ്രാണികളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും അവ പെട്ടെന്നുതന്നെ സ്ഥലം വിടുകയും ചെയ്യും.
 

Content Highlights: keep bugs away from rice with these simple tips