കാവ്യ മാരന്റെ കരച്ചില്‍ അമിതാഭ് ബച്ചനെ പോലും സങ്കടപ്പെടുത്തി; ആരാണ് ആ പെണ്‍കുട്ടി?

ഇത്തവണത്തെ ഐ.പി.എല്‍ സീസണ്‍ കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടുകയും ചെയ്തു. മത്സരശേഷം പലരും സോഷ്യല്‍മീഡിയയില്‍ വിജയത്തെക്കുറിച്ച് എഴുതി. നൈറ്റ് റൈഡേഴ്‌സിനെ പ്രശംസിച്ചശേഷം അമിതാഭ് ബച്ചന്‍ കുറിച്ചതിങ്ങനെ, ''പക്ഷേ ഏറ്റവും ഹൃദയഭേദകമായ കാഴ്ച ആ പെണ്‍കുട്ടിയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഉടമ. കരച്ചിലിലേക്ക് വഴുതിവീണപ്പോഴും ക്യാമറയില്‍നിന്ന് മുഖംതിരിച്ചു അവള്‍. വിഷമംതോന്നി അവളെ കണ്ടപ്പോള്‍...''
ബിഗ് ബി ആരെക്കുറിച്ചാണ് ഈ പറഞ്ഞതെന്നോ? സണ്‍റൈസേഴ്‌സിന്റെ ഉടമ കാവ്യ മാരനെക്കുറിച്ചാണത്. മത്സരശേഷം സങ്കടം സഹിക്കാനാവാത്ത അവസ്ഥയിലും എതിര്‍ടീമിനായി കൈയടിച്ച കാവ്യയുടെ ചിത്രം എല്ലാവരെയും ഒരുപോലെ ആകര്‍ഷിച്ചു. സണ്‍റൈസേഴ്‌സ് തോറ്റതിനേക്കാളും ആരാധകരെ സങ്കടത്തിലാക്കിയത് കാവ്യയുടെ മുഖമാണ്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം മത്സരശേഷം കാവ്യയുടെ മുഖംനിറഞ്ഞു.
ആരാണ് കാവ്യ?
എല്ലാവര്‍ക്കും സുപരിചിതയായ ഈ പെണ്‍കുട്ടി ആരാണ്? തമിഴ്‌നാട്ടിലെ പ്രശസ്തമായ മാരന്‍ കുടുംബത്തിലെ അംഗമാണ് കാവ്യ. സണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകള്‍. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ അച്ഛന്റെ ഇളയസഹോദരനാണ്.
ഇംഗ്ലണ്ടിലെ വോറിക്ക് ബിസിനസ് സ്‌കൂളില്‍നിന്ന് എം.ബി.എ ബിരുദം നേടിയശേഷമാണ്, കാവ്യ ഔദ്യോഗികരംഗത്തേക്ക് കടക്കുന്നത്. സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെയും സണ്‍ മ്യൂസിക്കിന്റെയും ഓപ്പറേഷന്‍ ചുമതലയായിരുന്നു ആദ്യം. 2018-ലാണ് സണ്‍റൈസേഴ്‌സിന്റെ സി.ഇ.ഒ. ആയി ചുമലതയേല്‍ക്കുന്നത്.
അതിനുശേഷം സണ്‍റൈസേഴ്‌സിന്റെ ഓരോ മാച്ചിനും അവര്‍ സ്‌റ്റേഡിയത്തിലെത്തി. ബാറ്റ്‌സ്മാന്‍ ഔട്ടാകുമ്പോള്‍ മുഖംമങ്ങുന്ന, വിക്കറ്റ് കിട്ടുമ്പോള്‍ നൃത്തം ചെയ്യുന്ന കാവ്യ വളരെ പെട്ടെന്നാണ് ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചത്. ക്യാമറകള്‍ക്കും പ്രിയപ്പെട്ട മുഖമായി അവര്‍ മാറി. സ്റ്റാന്‍ഡിലെ അവരുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികള്‍ അവരെത്തന്നെ പലപ്പോഴും ഫോക്കസ് ചെയ്തു. നാഷണല്‍ ക്രഷ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാവ്യയെ വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും ധനികരായ യുവബിസിനസുകാരിലൊരാള്‍ കൂടിയാണ് കാവ്യ. 409 കോടിയാണ് അവരുടെ സമ്പാദ്യം. മാച്ചിനിടയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും തന്റെ പൊതുജീവിതം ക്യാമറാക്കണ്ണുകളില്‍നിന്ന് മാറ്റിനിര്‍ത്താനാണ് കാവ്യയ്ക്ക് പ്രിയം.
Content Highlights: who is kavya maran?