“എന്റെ ഫോണിലെ ഗാലറിയിൽ ഭാര്യയുടെയും മകളുടെയും ഫോട്ടോകൾക്കൊപ്പം ജിം സെൽഫികളും ധാരാളമുണ്ട്”-സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

സിദ്ധാർത്ഥ് മൽഹോത്ര/ Instagram(sidmalhotra)
സിദ്ധാർത്ഥ് മൽഹോത്ര/ Instagram(sidmalhotra)

ബോളിവുഡിന്റെ താര സുന്ദരനാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. പുതുതായി അച്ഛനായ സിദ്ധാര്‍ത്ഥ് തന്റെ ഫിറ്റ്‌നസ്സ് പ്രഭാതങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിക്കുകയുണ്ടായി. ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. വര്‍ക്ക് ഔട്ട് വീഡിയോകള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. 'കേര്‍ളി ടേല്‍സു'മായുളള സംഭാഷണത്തിനിടയില്‍ താന്‍ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നതെന്ന് താരം പങ്കുവെച്ചിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് ചൂടുവെള്ളവും നെയ്യും കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“എന്റെ ഫോണിലെ ഫോട്ടോ ഗാലറിയില്‍, എന്റെയും ഭാര്യയായ കിയാരയുടെയും മകളുടെയും ചിത്രങ്ങള്‍ കാണാം. അതിനൊപ്പം ജിം സെല്‍ഫികളും ധാരാളമുണ്ട്. ഞാനും കിയാരയും മകളെ പല സൈഡിൽ നിന്ന് നോക്കി, ആരുമായാണ് കൂടുതല്‍ സാമ്യമുള്ളതെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കാറുണ്ട്.“- താരം പറഞ്ഞു. 

കിയാരയുടെ 'ലസ്റ്റ് സ്റ്റോറീസ്' എന്ന സിനിമയുടെ റാപ്പ് അപ്പ് പാര്‍ട്ടിയില്‍ വെച്ചാണ് സിദ്ധാര്‍ത്ഥും കിയാരയും ആദ്യം കാണുന്നത്. 2021-ല്‍ പുറത്തിറങ്ങിയ, ഷേര്‍ഷ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇരുവരും ആദ്യമായി ഒന്നിച്ചു. ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. “ഞങ്ങളുടെ കെമിസ്ട്രി അത്രയും നന്നായത് കൊണ്ടാണ് ഞാന്‍ കിയാരയെ കല്യാണം കഴിച്ചത്” എന്ന് സിദ്ധാര്‍ത്ഥ് ഒരിക്കന്‍ പറഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2023-ലായിരുന്നു സിദ്ധാര്‍ത്ഥിന്റെയും കിയാരടെയും വിവാഹം. പ്രണയം രഹസ്യമായി സൂക്ഷിക്കാനിഷ്ടപ്പെട്ടവര്‍ വിവാഹത്തിന് തൊട്ടുമുമ്പു മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോമില്‍ വെച്ചാണ് സിദ്ധാര്‍ഥ് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയതെന്ന് വിവാഹശേഷം മാത്രമാണ് കിയാര വെളിപ്പെടുത്തിയത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തങ്ങള്‍ ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണെന്ന് ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ജുലൈ 15-ന് പെണ്‍കുഞ്ഞ് പിറന്നു. 

സിദ്ധാര്‍ത്ഥിന്റെ പരം സുന്ദരി എന്ന റൊമാന്റിക്-കോമഡി ചിത്രമാണ് അവസാനമായി തിയേറ്ററുകളില്‍ എത്തിയത്. ജാന്‍വി കപൂര്‍ ആയിരുന്നു നായിക. ഫോക്ക് ത്രില്ലറായ വാന്‍ ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ് ആണ് വരാനിരിക്കുന്ന തിത്രം. തമന്ന ഭാട്ടിയ നായികയാകുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood star Sidharth Malhotra shares his morning fitness routine, including warm water with ghee, and opens up about his new life as a father to his baby daughter with Kiara Advani. Discover his gym selfies and dedication to wellness.