പാകമാകാത്തൊരു കുപ്പായത്തിനുളളിലെന്നപോലെ വീര്‍പ്പുമുട്ടി ജീവിക്കുകയായിരുന്നു ഞാൻ

ആണ്‍കുട്ടിയായി പിറെന്നങ്കിലും പെണ്‍കുട്ടിയുെട മനസ്സും വികാരങ്ങളും ആയിരുന്നു വിനീതിന്. ശരീരവുമായിയോജിക്കുന്നതല്ല മനെസ്സന്ന തിരിച്ചറിവ്. സമൂഹത്തിന്റെ അവഗണനയും കുത്തുവാക്കുകളും കൊണ്ട് മുറിേവറ്റ മനസ്സുമായി അവന്‍ ജീവിതേത്താട് പോരാടി. കുടുംബത്തിന്റെയും അടുപ്പക്കാരുടെയും പതികരണം ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ഒരു ട്രാന്‍സ്-സത്രീയായി ജീവിതം പടുത്തുയര്‍ത്തി. സ്വന്തം കാലില്‍ നില്‍ക്കാനായി പല ജോലികള്‍ ചെയ്ത് ജീവിത നൗക തുഴഞ്ഞു. ആഴം കൂടി വന്നപ്പോഴും ആത്മവിശ്വാസേത്താെടെ തുഴഞ്ഞ് കരയടുത്തു.
വിനീത് എന്ന ആണ്‍കുട്ടിയില്‍ നിന്ന് സീമയിലേക്കെത്താൻ ഏറെ ദൂരം സഞ്ചരിച്ചു. കളിയാക്കലുകളെ കരുത്താക്കി വിധിമാറ്റിയെഴുതി. സമൂഹത്തിന് മുന്നില്‍ പകച്ചുനിന്ന ആ നിമിഷങ്ങളാണ് സീമയുടെ ജീവിതത്തെ നിര്‍ണയിച്ചത്. ആ പോരാട്ടത്തില്‍ സീമാ വിനീത് എന്ന ഉറപ്പുള്ള മേല്‍വിലാസം അവര്‍ സ്വന്തമാക്കി. അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സംരംഭകയുമായുള്ള വളര്‍ച്ചയില്‍ മറികന്ന കടമ്പകളെപ്പറ്റി, തണലേകിയ കരുതലുകളെപ്പറ്റി അവര്‍ സംസാരിക്കുകയാണ്...
Content Highlights: Seema`s inspiring journey to a celebrated transgender makeup artist and entrepreneur. Read about her struggles, triumphs, and advocacy for the trans community.