ഇന്ത്യയിലെ ആദ്യ വിവാഹമോചിത;ഭര്‍ത്താവിനൊപ്പം പോകുന്നതിനേക്കാള്‍ ജയിലാണ് ഇഷ്ടമെന്ന് കോടതിയില്‍

ഇന്ത്യയിലെ ആദ്യ വിവാഹമോചനക്കേസില്‍ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ വരെ ഭാഗമായി എന്നാണ് ചരിത്രം. രുക്മാബായി റൗട്ട് എന്ന സ്ത്രീയായിരുന്നു വാദി. പതിനൊന്നാം വയസ്സിലാണ് രുക്മാബായി പത്തൊന്‍പതുവയസ്സുകാരനായ ദാദാജി ബിക്കാജിയെ വിവാഹം കഴിക്കുന്നത്. തന്റെ വിവാഹമോചനം കോടതി പരിഗണിക്കുന്നതിനിടെ ബാലവിവാഹത്തിന് തടയിടണം എന്ന ആവശ്യവുമായി രുക്മാബായി രാജ്ഞിക്ക് കത്തെഴുതി. രാജ്ഞി നേരിട്ട് ഇടപെട്ടോ എന്നത് വ്യക്തമല്ല. ഏതായാലും ഇന്ത്യയിലെ ആദ്യ വിവാഹമോചിതയായ സ്ത്രീ എന്ന് ചരിത്രം രുക്മാബായിയെ ഓര്‍ക്കുന്നു. ഇതിനെല്ലാം താങ്ങായതോ രുക്മാബായിയുടെ രണ്ടാനച്ഛനും.