'അപ്പച്ചി കാറിന്റെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണു, അദ്ദേഹം ആഗ്രഹിച്ചപോലുള്ളൊരു മരണമായിരുന്നു'

എൻ.എഫ്.വർഗീസ്, സോഫിയ വർഗീസ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്, സിദ്ദീക്കുൽ അക്ബർ
എൻ.എഫ്.വർഗീസ്, സോഫിയ വർഗീസ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്, സിദ്ദീക്കുൽ അക്ബർ

24 വർഷങ്ങൾക്കുമുമ്പ് ഒരു ജൂൺ 19-നാണ് നടൻ എൻ.എഫ്.വർഗീസ് ജീവിതമെന്ന വേഷം അഴിച്ചുവെച്ച് മറയുന്നത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെയായിരുന്നു രംഗബോധമില്ലാതെ മരണം അദ്ദേഹത്തെ കൈപിടിച്ചുകൊണ്ടുപോയത്. അദ്ദേഹത്തിന്റെ മരണശേഷമാണ് 'സഹോദരൻ സഹദേവൻ' എന്ന സിനിമ റിലീസായതും.

1986 ജനുവരിയിൽ റിലീസായ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സിനിമയിലൂടെയാണ് എൻ.എഫ്.വർഗീസ് എന്ന നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. അതിനുശേഷം ആകാശദൂത്, രജപുത്രൻ, ഈ പുഴയും കടന്ന്, ലേലം, മന്ത്രമോതിരം, രാവണപ്രഭു, വല്യേട്ടൻ, നരസിംഹം, ക്രൈംഫയൽ, പത്രം...ഇങ്ങനെ എത്രയെത്ര സിനിമകൾ. വില്ലൻ കഥാപാത്രങ്ങൾക്കൊപ്പം തന്നെ നൻമയുള്ള കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാക്കി. 24 വർഷങ്ങൾക്കിപ്പുറവും, മലയാളികളുടെ മനസ്സിൽ മായാതെയുണ്ട് എൻ.എഫ്.വർഗീസും അദ്ദേഹം ജീവൻ കൊടുത്ത കഥാപാത്രങ്ങളും. മകൾ സോഫിയ വർഗീസ് അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്നു.

Content Highlights: Commemorating the 24th death anniversary of veteran Malayalam actor NF Varghese. Insights into his humble lifestyle and financial discipline. Reflections from his daughter, Sofia Varghese, on his values and parenting style.

Continue reading