'ഡ്രൈവ് ചെയ്യാൻ ആഗ്രഹം. പതിനെട്ടായാലും അത് നടക്കില്ലല്ലോ എന്നോർക്കുമ്പോൾ വിഷമമുണ്ട്'

നിരഞ്ജന കരാട്ടേ പരിശീലനത്തിൽ, സഹോദരനൊപ്പം / മാതൃഭൂമി
നിരഞ്ജന കരാട്ടേ പരിശീലനത്തിൽ, സഹോദരനൊപ്പം / മാതൃഭൂമി

'നമുക്ക് വേണ്ടിയുള്ള വഴികൾ നമ്മൾ സ്വയം വെട്ടിത്തുറക്കുകയാണ്' എന്ന വലിയ പാഠം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്ന ഒരു കൊച്ചു മിടുക്കി. പരിമിതികൾ ഉള്ളിലൊതുക്കി പരാതി പറയുന്നവർക്ക് മുന്നിൽ, തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നവൾ. പറഞ്ഞുവന്നത് നിരഞ്ജന എന്ന പത്താം ക്ലാസുകാരിയെക്കുറിച്ചാണ്. ജന്മനാ ഇരുളടഞ്ഞ കണ്ണുകൾക്കു മുന്നിൽ ലക്ഷ്യബോധത്തിന്റെ തെളിച്ചമുള്ള പാതയിലൂടെയാണ് നിരഞ്ജനയുടെ പടയൊരുക്കം.

തൊടുപുഴ മണക്കാട് സ്വദേശിയായ നിരഞ്ജന, പഠനത്തിൽ ഫുൾ എ പ്ലസും കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റും ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും എ ഗ്രേഡ് നേടിയ ഈ പ്രതിഭ, 'ഉൾക്കാഴ്ച'യാണ് തന്റെ കരുത്തെന്ന് തെളിയിക്കുന്നു. പഠനത്തിലെ വെല്ലുവിളികളേക്കാൾ അവളെ തളർത്തുന്നത് ചില മാറ്റിനിർത്തലുകളാണ്. എങ്കിലും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത് അവളുടെ വാക്കുകളിൽ പ്രകടമാണ്.

Content Highlights: Niranjana, a visually impaired student, balances academic excellence with martial arts., Holds a brown belt in karate and is a talented singer. Aspires to become a chemist despite physical limitations.

Continue reading