കപീഷ്, മായാവി, മാജിക് മാലു, ലുട്ടാപ്പി; ചിത്രീകരണം മോഹൻദാസ്

#റോസ് മരിയ വിൻസെന്റ്
ഫോട്ടോ: അരുൺ ഇടപ്പള്ളി
ഫോട്ടോ: അരുൺ ഇടപ്പള്ളി

കോപം കൊണ്ട് വിറയ്ക്കുന്ന രാവണന്റെ ഭീകരരൂപം. പത്തുതലകളിലും കണ്ണിൽ അഗ്‌നിജ്വലിക്കുന്ന ഭാവം... സിനിമ കാണുന്നതുപോലെ ഓരോ താളുകളിലായി കഥ വിടരുകയാണ്. മറ്റൊന്നിൽ മണ്ണിൽപൂണ്ട രഥചക്രം ഉയർത്തുന്ന കർണന്റെ ചിത്രം. വൈദേശിക സൈന്യത്തിനു നേരെ വാളുയർത്തി നില്ക്കുന്ന കരുത്തനായൊരുവൻ അടുത്ത താളിൽ. ബാലമാസികകളിലെ ചെറിയ കള്ളികളിൽ കഥകളുടെ വലിയ ലോകം ഒളിപ്പിച്ചുവെച്ച വരകൾ. ആ ചിത്രകഥകൾ കുട്ടികളുടെ ലോകത്തെ ഭാവനാസമ്പന്നമാക്കിയിരുന്ന കാലം. അമർ ചിത്രകഥകളും കോമിക്കുകളും ബാലമാസികകളും സമ്മാനിച്ച ആ അദ്ഭുതലോകം ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളിലൊന്നാണ്.

വാൽ നീട്ടുന്ന കപീഷെന്ന കുരങ്ങനും, ഒറ്റ വിളിയിൽ ഓടിയെത്തുന്ന മായാവിയും, വികൃതിക്കുടുക്കകളായ രാമുവും ശ്യാമുവും മാന്ത്രികവടി ചുഴറ്റുന്ന മാജിക് മാലുവും കാലങ്ങൾ കടന്നിട്ടും മലയാള ബാല്യത്തിന് പ്രിയപ്പെട്ടവരാണ്. ആ വരകളുടെ സ്രഷ്ടാവിനെ തേടിയാണ് ഇരിങ്ങാലക്കുടയിലെ 'സോന'യെന്ന വീട്ടിലെത്തുന്നത്. ആർട്ടിസ്റ്റ് എം. മോഹൻദാസിന്റെ അരികിൽ. തുളസിയും, ചെമ്പകവും നന്ത്യാർവട്ടവും പൂത്തുലഞ്ഞ മുറ്റത്തിനരികെയിരുന്ന് നിറഞ്ഞ ചിരിയോടെ കുട്ടികളുടെ പ്രിയപ്പെട്ട ആ ചിത്രകാരൻ അൻപതാണ്ടായി നീളുന്ന വരയുടെ കഥ പറഞ്ഞു തുടങ്ങി.

Content Highlights: Evolution of Malayalam comic art and childhood nostalgia. The journey of artist M. Mohandas from Iringalakuda to Mumbai.

Continue reading