ഫാഷന്‍ സെന്‍സിനു പേരുകേട്ട ദുബായ് രാജകുമാരി; ആരാണ് ഷെയ്ഖ മഹ്റ അല്‍ മക്തൂം?

ദുബായ് രാജകുമാരിയും അവരുടെ ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയും എന്നും ആളുകള്‍ക്ക് കൗതുകമാവാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 1.1 ദശലക്ഷം ഫോളോവേഴ്സ് ഉള്ളയാളാണ് ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ അല്‍ മക്തൂം.
1994 ഫെബ്രുവരി 26-ന് ജനിച്ച ഷെയ്ഖ മഹ്റ അല്‍ മക്തൂം യുഎഇയില്‍ ആരാധിക്കപ്പെടുന്ന വ്യക്തിത്വമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 26 മക്കളില്‍ ഒരാളാണ് അവര്‍. അവരുടെ അമ്മ സോ ഗ്രിഗോറകോസ് ഗ്രീക്ക് വംശജയാണ്.
ദുബായിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നാണ് ഷെയ്ഖ മഹ്‌റ തന്റെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ലണ്ടനിലേക്ക് താമസം മാറി. അവിടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടി. രാജകീയ പാരമ്പര്യത്തിനപ്പുറം സംരംഭക എന്ന നിലയിലും അവര്‍ സ്വന്തം വ്യക്തിത്വം കെട്ടിപ്പടുത്തിട്ടുണ്ട്. പ്രാദേശിക എമിറാത്തി ഡിസൈനര്‍മാരെ പിന്തുണയ്ക്കുകയും സാമൂഹിക ക്ഷേമ പദ്ധതികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
ഷെയ്ഖ മഹ്റയുടെ ഏകദേശ ആസ്തി 2,600 കോടി മുതല്‍ 13,000 കോടി രൂപ വരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2024 സെപ്റ്റംബറില്‍ അവരുടെ ആഡംബര പെര്‍ഫ്യൂം ബ്രാന്‍ഡായ 'മഹ്റ എം 1' ആരംഭിച്ചതാണ് അവരുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നേട്ടങ്ങളിലൊന്ന്. 'ഡിവോഴ്സ്' എന്നാണ് പെര്‍ഫ്യൂമിന് പേരിട്ടിരിക്കുന്നത്. അതിന് കാരണവുമുണ്ട്.
ഷെയ്ഖ മഹ്റ 2023 മെയ് മാസത്തില്‍ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനെ വിവാഹം കഴിക്കുകയും 2024 മെയ് മാസത്തില്‍ ഒരു മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. 2024 ജൂലൈയില്‍, മുത്തലാഖ് രീതി ഉപയോഗിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചു. തന്റെ മുന്‍ ഭര്‍ത്താവ് അവിശ്വസ്തനായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.
'പ്രിയപ്പെട്ട ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് കൂട്ടാളികളോടൊപ്പം തിരക്കിലായതിനാല്‍, ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. സുഖമായിരിക്കുക. നിങ്ങളുടെ മുന്‍ ഭാര്യ' എന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. വിവാഹമോചനത്തിന് ശേഷം അവര്‍ തന്റെ പെര്‍ഫ്യൂം ബ്രാന്‍ഡും പുറത്തിറക്കി.
സംരംഭക വിജയത്തിനപ്പുറം, റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, ഫെരാരി കാറുകളുടെ ശ്രദ്ധേയമായ ശേഖരം ഉള്‍പ്പെടെ ആഡംബര ജീവിതശൈലിയിലൂടെയാണ് ഷെയ്ഖ മഹ്റ അല്‍ മക്തൂം അറിയപ്പെടുന്നത്. മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് കുതിരകളോടുള്ള സ്‌നേഹത്തിന് പേരുകേട്ടയാളാണ് അവര്‍. കൂടാതെ അവരുടെ മികച്ച ഫാഷന്‍ സെന്‍സും ശ്രദ്ധേയമാണ്.
വിവാഹമോചനത്തിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, ഷെയ്ഖ മഹ്റ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം നടത്തി. 2025 ഓഗസ്റ്റില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ദമ്പതികള്‍ വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ഷെയ്ഖ പതിനൊന്ന് കാരറ്റ് ഡയമണ്ടിന്റെ വിവാഹനിശ്ചയമോതിരമാണ് ധരിച്ചത്. അതിന്റെ വില ഏകദേശം 1.1 മില്യണ്‍ ഡോളര്‍ (9 കോടി രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover the opulent life of dubai`s princess sheikha mahra. from her lavish lifestyle and entrepreneurial ventures to her recent engagement and divorce, explore the world of this influential royal.