58 വര്‍ഷത്തെ ജീവിതം, 34 വര്‍ഷം ഇന്‍ഡസ്ട്രിയില്‍, 150-ല്‍ അധികം സിനിമകള്‍; പിറന്നാള്‍ ദിനത്തില്‍ അക്ഷയ് കുമാര്‍

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഇന്ന് തന്റെ 58-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെ അദ്ദേഹം തന്റെ പിറന്നാള്‍ സന്തോഷം പങ്കുവെച്ചു. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി, യാത്രയിലുടനീളം നല്‍കിയ പിന്തുണയ്ക്ക് അക്ഷയ് തന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിച്ചു. തന്നില്‍ ഇപ്പോഴും വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുള്ള സമര്‍പ്പണമാണ് ഈ ജന്മദിനം എന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഐക്കോണിക് കഥാപാത്രങ്ങളെ ഒരു ഗ്രഹത്തിന്റെ വലയങ്ങള്‍ പോലെ ക്രമീകരിച്ച് തയ്യാറാക്കിയ ഒരു കലാസൃഷ്ടിയാണ് അക്ഷയ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്.
'എല്ലാവര്‍ക്കും സുപ്രഭാതം. 58 വര്‍ഷത്തെ ജീവിതം, 34 വര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍, 150-ല്‍ അധികം സിനിമകള്‍. എന്നില്‍ വിശ്വസിച്ച, ടിക്കറ്റ് വാങ്ങിയ, എന്നെ സിനിമയില്‍ എടുത്ത, നിര്‍മ്മിച്ച, സംവിധാനം ചെയ്ത, വഴികാട്ടിയ എല്ലാവര്‍ക്കും, ഇത് എന്റെ യാത്ര പോലെ തന്നെ നിങ്ങളുടെയും യാത്രയാണ്. എല്ലാ നല്ല പ്രവൃത്തികള്‍ക്കും, നിരുപാധികമായ പിന്തുണയ്ക്കും, പ്രോത്സാഹന വാക്കുകള്‍ക്കും ഒരു വലിയ നന്ദി. നിങ്ങള്‍ ഇല്ലാതെ ഞാന്‍ ഒന്നുമല്ല. ജന്മദിനം എന്നെ ഇപ്പോഴും വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. സ്‌നേഹവും പ്രാര്‍ത്ഥനകളും, നിങ്ങളുടെ അക്ഷയ്. ജയ് മഹാകാല്‍.'-അക്ഷയ് കുറിച്ചു.
ചിത്രം തയ്യാറാക്കിയ കലാകാരനും അക്ഷയ് നന്ദി പറഞ്ഞു. 'ഈ ഭൂമിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്ക്, എന്റെ ആരാധകര്‍ക്ക് വേണ്ടി, എന്റെ ജീവിതത്തിലെ കഠിനാധ്വാനം പകര്‍ത്തിയ കഴിവുറ്റ രാഹുല്‍ നന്ദയ്ക്ക് ഒരുപാട് നന്ദി.'
പ്രമുഖരും നിരവധി ആരാധകരും താരത്തിന് പിറന്നാളാശംസകളറിയിച്ചു. മിക്കവാറും എല്ലാത്തരം സിനിമകളും പരീക്ഷിച്ചിട്ടുള്ള ബോളിവുഡിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ആക്ഷന്‍ താരമായി അറിയപ്പെടുമ്പോഴും കോമഡിയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചതാണ്.
സ്‌കൈ ഫോഴ്‌സ്, കേസരി ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളോടെയാണ് അക്ഷയ് ഈ വര്‍ഷം ആരംഭിച്ചത്. മോഹന്‍ലാൽ ചിത്രം ഒപ്പത്തിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിലാണ് അദ്ദേഹമിപ്പോൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: bollywood star akshay kumar thanked fans on his 58th birthday. he shared artwork featuring his iconic roles.